കരീനയുടെ പ്രാണ നായകൻ ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍ അല്ലെങ്കിൽ പിന്നെ ആരായിരിക്കും..? ആരാധകരെ ഞെട്ടിച്ച് കരീന വെളിപ്പെടുത്തി

ബോളിവുഡ് സുന്ദരി കരീനയോട് പ്രാണ നായകന്‍ ആരായിരിക്കും എന്ന ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും മറുപടി?. ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍ എന്നായിരിക്കും ആരാധകര്‍ ഊഹിക്കുക. നിരവധി സിനിമകളില്‍ ഒന്നിച്ച ഇരുവരുടേയും പ്രണയവും വലിയ ചര്‍ച്ചയായിരുന്നു. പക്ഷേ ആരാധകരെ ഞെട്ടിച്ചു കൊണ്ട് കരീന തിരഞ്ഞെടുത്തത് കിങ് ഖാന്‍ ഷാരുഖിനെ. ഇന്ത്യയിലെ ഏറ്റവും വലിയ പ്രണയ നായകന്‍ എന്നാണ് കരീന ഷാറൂഖിനെ വിശേഷിപ്പിച്ചത്. ഇരുവരും ഒന്നിക്കുന്ന അശോക ആന്റ് റായുടെ പശ്ചാതലത്തില്‍ നടന്ന ടോക് ഷോയിലായിരുന്നു കരീന ഇക്കാര്യം പറഞ്ഞത്.
ഷാറൂഖ് ഖാന്‍ ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വരെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ്. പലതവണ ഷാറൂഖിനൊപ്പം നായികാ വേഷമണിഞ്ഞ കരീന കപൂറും ആ കൂട്ടത്തിലെ കിങ്ഖാന്റെ ആരാധകയാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ഇന്ത്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിവരുന്നത് ഷാറൂഖിനെയായിരിക്കുമെന്ന് കരീന പറഞ്ഞു.
തന്റെ വേഷങ്ങളിലൂടെയും അഭിനിവേഷത്തിലൂടെയും യഥാര്‍ഥ സ്‌നേഹത്തിലൂടെയും ബാലന്റെ വശ്യതയിലൂടെയും ജനങ്ങളുടെ ജീവിതത്തെ തൊട്ടറിഞ്ഞ നടനാണ് ഷാറൂഖ്. കാഴ്ചയില്‍ പ്രണയാര്‍ദ്രമാണ് അദ്ദേഹം. സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തിലൂടെ പുറത്തുവരുന്നത് അദ്ദേഹത്തിന്റെ സ്വഭാവികതയും വിശ്വസ്തതയുമാണെന്നും കരീന പറഞ്ഞു
https://www.facebook.com/Malayalivartha






















