ചീത്ത വിളിച്ചല്ല സ്ത്രീകള്‍ക്ക് മറുപടി കൊടുക്കേണ്ടതെന്ന് ആരാധകരോട് മമ്മൂട്ടി

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അതില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയും വിമര്‍ശിച്ച പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍വതി വിഷയത്തില്‍ മമ്മൂട്ടി പ്രതികരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നു. പാര്‍വതിയെ ഇങ്ങനെ അസഭ്യം പറയരുതെന്ന് മെഗാസ്റ്റാര്‍ ഫാന്‍സിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായി പറയുന്നു.
പാര്‍വതിയെ ഇങ്ങനെ ക്രൂശിക്കരുത് എന്ന് മമ്മൂട്ടി പറയുന്നു. പാര്‍വതി വിമര്‍ശിച്ചത് രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മറിച്ച് എന്നെയല്ല. ഇതിന് മുന്‍പും എന്റെ കഥാപാത്രത്തെ പലരും വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. പാര്‍വതി മമ്മൂട്ടിയെ വിളിച്ചിരുന്നെന്നും സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് എന്നും മെഗാസ്റ്റാര്‍ പറയുന്നു. പാര്‍വതി പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുകയായിരുന്നുവെന്നുമാണ് താരം പറയുന്നത്. ഇതിന് മുന്‍പ് നടി അന്ന രാജനോടും മാധ്യമങ്ങള്‍ ഇത്തരത്തിലൊരു ക്രൂരത കാണിച്ചിരുന്നു. എന്നാല്‍ ഒരാള്‍ ചെയ്യുന്ന തെറ്റിന് തന്റെ ആരാധകരെ മുഴുവന്‍ അത് ബാധിക്കുന്നുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.
തന്നെ അത്രയധികം സ്‌നേഹിക്കുന്നവരാണെങ്കില്‍ പാര്‍വതിയെ ഇനിയെങ്കിലും അതിര് കടന്ന് ഇങ്ങനെ പറയരുതെന്നും നമ്മുടെ എല്ലാവരുടെയും വീട്ടില്‍ സ്ത്രീകളുണ്ടെന്നും ചീത്ത വിളിച്ചല്ല സ്ത്രീകള്‍ക്ക് മറുപടി കൊടുക്കേണ്ടത് എന്നും അത് മാന്യതയല്ല എന്നും മമ്മൂട്ടി പറയുന്നു. പാര്‍വതി ഉയര്‍ന്നു വരുന്ന ഒരു കലാകാരിയാണെന്നും അവരെ നാം തളര്‍ത്തുന്നത് ശരിയായ രീതിയല്ലയെന്നും മെഗാസ്റ്റാര്‍ ആരാധാകരോടായി പറഞ്ഞു.
https://www.facebook.com/Malayalivartha






















