നയന്‍താരയ്ക്ക് ഒരു കുഴപ്പമുണ്ട്.... വെളിപ്പെടുത്തലുമായി ശിവകാര്‍ത്തികേയന്‍

സൂപ്പര്‍ ലേഡി നയന്‍ താര കാണിച്ച ഒരു കുഴപ്പം കാരണം ഷൂട്ടിങ് നിര്‍ത്തിവച്ചത് മൂന്നുമണിക്കൂറാണ്. നയന്‍താരയുടെ ഒരു കുഴപ്പംകൊണ്ട് വേലൈക്കാരന്റെ സെറ്റാണ് നിശ്ചലമായത്. സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത് ശിവകാര്‍ത്തികേയനാണ്. സിനിമയുടെ സെറ്റില്‍ ആയാലും, പുറത്തും പൊതുവെ നയന്‍താരയുടെ പെരുമാറ്റം സൗഹാര്‍ദ്ദപരമാണ്. പക്ഷെ താരത്തിനുള്ള ഒരു കുഴപ്പമാണ് ശിവകാര്‍ത്തികേയന്‍ വെളിപ്പെടുത്തിയത്.
നയന്‍താരയ്ക്ക് ചിരി തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. നയന്‍സിന്റെ ചിരി കാരണം വേലൈക്കാരന്റെ സെറ്റില്‍ ഒരു ഷോട്ട് മൂന്നു മണിക്കൂറോളം വൈകിയതായി ശിവകാര്‍ത്തികേയന്‍ തുറന്നുപറഞ്ഞു. പുതിയ ചിത്രമായ വേലൈക്കാരന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ രസകരമായ വിശേഷം പങ്കുവെച്ചത്. ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമാണ് വേലൈക്കാരന്‍. സ്‌നേഹ, പ്രകാശ് രാജ്, ആര്‍. ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആര്‍.ഡി രാജ നിര്‍മ്മിക്കുന്ന ചിത്രം 22 ന് തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha






















