നാനിക്കു പിന്നാലെ നാഗ ശൗര്യ ; സായ് പല്ലവിയ്ക്കെതിരെ പരാതിയുമായി നടൻ രംഗത്ത്

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലരിനെ വളരെ സ്നേഹത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ തമിഴിലേയ്ക്കും, തെലുങ്കിലേക്കും തന്റെ സാന്നിധ്യം അറിയിച്ച താരത്തിനെ പറ്റി അത്ര സുഖമുള്ള വാർത്തകളല്ല കേൾക്കുന്നത്. മുൻപ് നടൻ നാനിയുമായി ചില പ്രശനങ്ങൾ ഉയർന്നു കേട്ടിരുന്നു. ഇപ്പോളിതാ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നാഗ ശൗര്യ.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരുവില്‍ സായി പല്ലവിയുടെ നായകനാണ് നാഗശൗര്യ. എന്നാല്‍ ലൊക്കേഷനില്‍ താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായാണ് നാഗശൗര്യ എത്തിയിരിക്കുന്നത്.
സെറ്റില്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് പോലും സായ് പല്ലവി ബഹളം വയ്ക്കുമെന്ന് നാഗശൗര്യ പറയുന്നു. ഫിദ വിജയമായിരുന്നതിനു കാരണം അവരുടെ മാത്രം കഴിവല്ല , എന്നാല്‍ ലൊക്കേഷനില്‍ താരത്തിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നും അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു എന്നും നാഗ ശൗര്യ പറഞ്ഞു.
https://www.facebook.com/Malayalivartha























