ആത്മകഥയിൽ എല്ലാം തുറന്നു പറയുമെന്ന് കത്രീന കൈഫ് !!

ഇന്ന് ബോളിവുഡിലെ വിലയേറിയ താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ് . എന്നാൽ മുൻപ് അങ്ങനായിരുന്നില്ല. ഡാൻസും അഭിനയവും അറിയില്ലെന്ന് ഒരുപാട് പഴി കേട്ടിരുന്നു കത്രീന.
തിരിച്ചടികളുടെ ഈ കാലത്തെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തിന് ഇന്ന് കത്രിനയ്ക്ക് ഒരൊറ്റ മറുപടിയേയുള്ളൂ. സിനിമാലോകത്തെക്കുറിച്ച് ഞാന്‍ എന്നെ തന്നെ പഠിപ്പിച്ചു. ഞാന്‍ എന്തായാലും ഒരു ഉത്തരം പാഴാക്കുന്നില്ല. ഒരു പുസ്തകം എഴുതണമെന്നുണ്ട്. അതിലുണ്ടാവും ഇതെല്ലാം-വാര്‍ത്താ ഏജന്‍സിയായ പി.ടി. ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കത്രിന പറഞ്ഞു.
ജീവിതത്തെക്കുറിച്ച് സമചിത്തതയോടെയുള്ളൊരു സമീപനമാണ് നമുക്ക് വേണ്ടത്. പരാജയങ്ങളെയും തിരിച്ചടികളെയും പ്രതികൂലമായ സാഹചര്യങ്ങളെയും ഒരുപോലെ സ്വീകരിക്കാന്‍ കഴിയണം. തീര്‍ച്ചയായും ഇവയാണ് നമ്മുടെ ഏറ്റവും വലിയ അധ്യാപകര്‍. തോല്‍വികളാണ് ഏറ്റവും വലിയ ചുവട്. തോല്‍വികളും തിരിച്ചടികളുമാണ് അടുത്ത ചുവടുവയ്ക്കാന്‍ എന്നെ പഠിപ്പിച്ചത്. ആളുകളുടെ യാത്രകളെ കുറിച്ച് നിരന്തരമായി വായിച്ചും പഠിച്ചും കഴിയുകയാണ് ഞാന്‍എനിക്ക് ഒരിക്കലും ഒരു പ്ലാന്‍ ബി ഉണ്ടായിട്ടില്ല. പ്ലാന്‍ ബി ഉണ്ടാവുക എന്നാല്‍ പരാജയം സ്വീകരിക്കുക എന്നാണ് അര്‍ഥം-കത്രിന പറഞ്ഞു.
https://www.facebook.com/Malayalivartha
























