പ്ലാന്‍ ബി ഉണ്ടാവുക എന്നാല്‍ പരാജയം സ്വീകരിക്കുക എന്നതിന് തുല്യമാണ്... കത്രീനയുടെ തുറന്നുപറച്ചില്‍

ബോളിവുഡിലെ മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ് കത്രീന കൈഫ്. ആരാധകരുടെ കാര്യത്തിലും താരം ഒട്ടും പിന്നിലുമല്ല. എന്നാല്‍ കത്രീനയ്ക്ക് അധികം ആരും അറിയാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു. എല്ലായിടത്തു നിന്നും പഴിയും കുറ്റപ്പെടുത്തലും മാത്രം. ഒരുകാലത്ത് തിരിച്ചടികള്‍ മാത്രമായിരുന്നു താരത്തിന്റെ കയ്യിലുള്ള ആകെ സമ്ബാദ്യം. അതില്‍ നിന്ന് ഇന്നു കാണുന്ന നിലയിലേയ്ക്ക് താരം ഉയര്‍ന്നു വന്നതിനു പിന്നില്‍ ഒരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്.
വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ചു പറഞ്ഞത്. സിനിമ മേഖലയില്‍ നിന്ന് ഇത്രമാത്രം തിരിച്ചടികള്‍ തന്നെ വേട്ടയാടിയിട്ടും എങ്ങനെ ഇതിനെ മറികടന്നു എന്ന ചോദ്യത്തിനുള്ള താരത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.
സിനിമയെ കുറിച്ചും തന്റെ ജോലിയെ കുറിച്ചും ഞാന്‍ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. കൂടാതെ തന്റെ ജീവിതത്തില്‍ സംഭവിച്ച വെല്ലുവിളികളെ കുറിച്ചു ഒരു പുസ്തകം എഴുതുന്നുണ്ട്. അതില്‍ എല്ലാം വെളിപ്പെടുത്തുന്നുണ്ടെന്നും താരം പറഞ്ഞു.. കൂടാതെ ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്ലാന്‍ ചെയ്ത് ജീവിച്ചിട്ടില്ല. പ്ലാന്‍ ബി ഉണ്ടാവുക എന്നാല്‍ പരാജയം സ്വീകരിക്കുക എന്നതിന് തുല്യമാണെന്നും കത്രീന പറഞ്ഞു.

ജീവിതത്തില്‍ തിരിച്ചടികള്‍ നമ്മളെ തേടി എത്തും. അതിനെ സമചിത്തതയോടെ നേരിടുകയാണ് വേണ്ടത്. ജീവിതത്തില്‍ ഉണ്ടാകുന്ന പരാജയങ്ങളേയും തിരിച്ചടികളേയും നേരിടുക തന്നെ ചെയ്യണമെന്നും താരം പറഞ്ഞു. ജീവിതത്തില്‍ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളാണ് നമ്മുടെ ജീവിതത്തിലെ വലിയ അധ്യാപകര്‍. പരാജയമാണ് വിജയത്തിലേയ്ക്കുള്ള ചുവട് വയ്പ്പ്. ഇത്തരം തോല്‍വികളും തിരിച്ചടികളുമാണ് അടുത്ത ചുവട് വയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കത്രീന പറഞ്ഞു.

https://www.facebook.com/Malayalivartha
























