കേരളത്തിൽ കല്യാണം കഴിച്ചവര്‍ക്ക് പോലും സെക്‌സ് എന്താണെന്ന് അറിയില്ല- കനി കുസൃതി

കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെക്‌സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ലെന്ന് നടി കനി കുസൃതി. കുട്ടികള്‍ പോലും അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്. എന്നാല്‍ മുതിര്‍ന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്നില്ല. മൂടിവെക്കപ്പെടുന്നതെന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളില്‍ ഉണ്ടാകും, എന്നാല്‍ അതേ സമയം ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്ന് പറയാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകണം.
ഇവിടെ സ്‌കൂളുകളില്‍ സെക്‌സ് എജ്യുക്കേഷന്‍ നടക്കുന്നില്ല. അത് കുട്ടികളുടെ വ്യക്തിത്വ വികസനത്തെ മോശമായി ബാധിക്കുന്നുവെന്നും കനി പറഞ്ഞു.
https://www.facebook.com/Malayalivartha
























