Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം കഴിക്കാതെ സിംഗിള്‍ ആയി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി ചാര്‍മി കൗര്‍

27 MARCH 2018 09:30 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയില്‍ സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച താരം മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ താപ്പാന, ആഗതന്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. അഭിനയത്തില്‍ മാത്രമല്ല നിര്‍മാണ മേഖലയിലും താരം കൈവെച്ചിട്ടുണ്ട്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ വിവാഹം കഴിക്കാതെ സിംഗിള്‍ ആയി തുടരുന്നതിന്റെ കാരണം ചാര്‍മി വെളിപ്പെടുത്തിയത്.

'ഞാന്‍ മുന്‍പ് സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. പക്ഷെ രണ്ട് കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം ഒരുമിച്ച് കൂടാനുള്ള അവസരം കുറവായിരുന്നു എന്നതാണ്. തിരക്കും മറ്റും കാരണം എന്നെ പലപ്പോഴും ലഭ്യമായിരുന്നില്ല. രണ്ടാമത്തേത് പ്രണയ ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീര്‍ന്നു. ഞാന്‍ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ ഈ കാരണങ്ങളെല്ലാം കൊണ്ട് അത് ഡിവോഴ്‌സില്‍ ചെന്നേ അവസാനിക്കൂ.

എന്തിനാണ് വെറുതെ അങ്ങനെയൊരു വഷളായ അവസ്ഥയിലേക്ക് പോകുന്നത്. വിവാഹം കഴിക്കാന്‍ അമ്മ എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു പ്രണയ ബന്ധം തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത എനിക്കെങ്ങനെ വിവാഹം കഴിക്കാനാകും. അഥവാ ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ ആ വ്യക്തിയ്ക്ക് വേണ്ടസമയത്ത് ഞാന്‍ അടുത്ത് ഉണ്ടാകണമെന്നില്ല.

 

വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും സാധിക്കില്ല. മുന്‍പുണ്ടായിരുന്ന ബന്ധത്തില്‍ പോകെ പോകെ എന്നില്‍ പ്രണയം ഇല്ലാതായി. കുറെ നാള്‍ ഞാന്‍ പ്രണയം അഭിനയിക്കുകയായിരുന്നു. എനിക്കെന്താണ് വേണ്ടതെന്നും എന്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നതെന്നും മനസ്സിലാക്കി ഞാന്‍ പിന്നീട് മുന്നോട്ടുപോവുകയായിരുന്നു. ഞാന്‍ ആ വ്യക്തിയെ കുറ്റം പറയില്ല. അദ്ദേഹം മുത്താണ്, ഞാനായിരുന്നു മോശം' ചാര്‍മി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (21 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends