ഞാൻ ചെയ്തതറിഞ്ഞ് അച്ഛൻ പൊട്ടിത്തകർന്നു; പോൺ നായികയാകാനുണ്ടായ സാഹചര്യങ്ങൾ തുറന്നുപറഞ്ഞ് സണ്ണി ലിയോൺ

വിദേശത്ത് ജനിച്ച പഞ്ചാബുകാരിയാണ് സണ്ണി ലിയോൺ. കരൺജിത് കൗർ വോറ എന്ന സണ്ണി ലിയോണിന് ആർക്കുമറിയാത്ത ഒരുപാട് കഥകളുണ്ട് . അതൊക്കെ പുനരാവിഷ്ക്കരിക്കുകയാണ് സീ 5 എന്ന ചാനൽ . കരൺജിത്ത് കൗർ എന്നാണു പരമ്പരയുടെ പേരും . സണ്ണി ലിയോൺ തന്നെയാണ് സ്വന്തം വേഷം ചെയ്യുന്നത് . പോൺ നടിയിൽ നിന്നും ബോളിവുഡ് താരമായ കഥയാണ് ഇതിവൃത്തം .
കരന്‍ജിത് കൗര്‍ എന്ന സ്വന്തം പേര് ഉപേക്ഷിച്ച് ലോകത്തിന് ഹൃദിസ്ഥമായ സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഈ പരമ്പരയില്‍ പറയുന്നുണ്ട്.‘ഈ പരമ്പരയ്ക്കുവേണ്ടി അണിയറ ശില്‍പികള്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ ആവേശത്തിലായെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. വളരെ നല്ലൊരു ഓഫറായിരുന്നു ഇത്. ഇത് എളുപ്പമുള്ള ഒരു കാര്യമാണെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്.
എന്നാല്‍, ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും വികാരാധീനയായി. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്.
ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല-സണ്ണി പറഞ്ഞു.ഞാന്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു.
അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്’-സണ്ണി പറഞ്ഞു.
.jpg)

https://www.facebook.com/Malayalivartha
























