Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പ്രണയത്തകർച്ചയിൽ ആശ്വാസമായി വന്ന ബോബിയെ ഞാൻ വിവാഹം ചെയ്തത് സ്‌നേഹിച്ച് തന്നെ; മുഖം ദുപ്പട്ട കൊണ്ട് മറയ്ക്കണം; വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാലിൽ തൊട്ടു വണങ്ങണം; ബോബിക്ക് എന്റെ മേൽ ഒരു അധികാരവും ഇല്ലായിരുന്നു: ആദ്യ വിവാഹം പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് ശ്വേതാ മേനോൻ

28 MARCH 2018 07:36 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ബോളിവുഡിന്റെ സൗന്ദര്യ റാണിയായിരുന്നു ശ്വേതാ മേനോൻ. മോഡലിംഗിലും സൗന്ദര്യ മത്സരത്തിലൂടെയും സിനിമയിൽ എത്തി തന്റേതായ ആധിപത്യം ബോളിവുഡിൽ ഉറപ്പിച്ച ശ്വേത പിന്നീട് മലയാളത്തിലേക്കും രണ്ടാം വരവ് നടത്തി. മലയാളത്തിൽ രണ്ടാം വരവ് നടത്തിയ ശ്വേത താമസിയാതെ പുനർ വിവാഹം ചെയ്യുകയും ചെയ്തു. മലയാളിയും വള്ളത്തോളിന്റെ കൊച്ചു മകനുമായ ശ്രീവത്സൻ മേനോനെയാണ് നടി രണ്ടാം വിവാഹം ചെയ്തത്.

2011 ജൂൺ 18 നായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ശ്വേതയ്ക്ക് ഒരു മകളുമുണ്ട്. ശ്വേത ആദ്യ വിവാഹം ചെയ്തത് ഗ്വാളിയാർ സ്വദേശിയായ ബോബി ഭോസ്ലെ എന്നായാളെയായിരുന്നു. ആ ബന്ധം തകർന്നതിനെ കുറിച്ചുള്ള ശ്വേത മേനോന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശ്വേതയുടെ വാക്കുകൾ ഇങ്ങനെ...

ഒരു പ്രണയത്തകർച്ചയിൽ നിൽക്കുന്ന എനിക്ക് ആശ്വാസവുമായി വന്നതാണ് ബോബി ഭോസ്ലെ. അത് നല്ലൊരു സൗഹൃദമായി വളർന്നു. പിന്നീടെപ്പോഴോ പ്രണയമായി. ഞങ്ങൾ വിവാഹിതരായി. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ ചെന്ന ആദ്യ ദിനം തന്നെ എന്റെ സ്വപ്നങ്ങൾ എല്ലാം വെറുതെ ആയിപ്പോയെന്ന് മനസ്സിലായി.

ഗ്വോളിയാറിലെ യാഥാസ്ഥിക കുടുംബാംഗമായിരുന്നു ബോബി. മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ ബോബിയുടെ വീട്ടിൽ നടക്കാൻ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നിൽ എത്താൻ പാടില്ല. വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാൽ തൊട്ട് വണങ്ങണം. ഭർത്താവെന്ന നിലയിൽ ബോബിക്ക് എന്റെമേൽ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്.

സാമ്പത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് എന്റെ പണത്തിൽ മാത്രമായിരുന്നു കണ്ണ്. ഓരോ ആവശ്യങ്ങൾ പറഞ്ഞ് എന്റെ ബാങ്ക് ബാലൻസ് എല്ലാം ബോബിയുടെ വീട്ടുകാർ പിൻവലിപ്പിച്ചു. ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയിൽ അഭിനയിക്കാൻ അമീർ ഖാൻ വിളിക്കുന്നത്. എന്നാൽ ഈ സിനിമയിൽ അഭിനയിക്കാൻ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് അയാളുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends