ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ബിപാഷ ബസു

ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം ബിപാഷ ബസു രംഗത്ത്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന് ചുട്ട മറുപടി തന്നെ താരം നല്‍കിയിരിക്കുന്നത്. ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്തക്കെതിരെയാണ് താരം തന്നെ രംഗത്തെത്തിയത്.
ഒരു കുട്ടിയുണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ മുന്‍ഗണന അതിനല്ലെന്നും ബിപാഷ വ്യക്തമാക്തി. ഇതാദ്യമായല്ല ഇത്തരം ചോദ്യങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും താരം മറുപടി പറയുന്നത്.

താന്‍ ഗര്‍ഭിണിയല്ലെന്ന് ഇതിന് മുമ്പ് ട്വിറ്ററിലൂടെ ബിപാഷ പറഞ്ഞിരുന്നു. കാറില്‍ കയറുമ്പോള്‍ മടിയില്‍ ബാഗ് കരുതിയിരുന്നെന്നും ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചെന്നും താരം തന്നെ വ്യക്തമാക്കിയിരുന്നു.

https://www.facebook.com/Malayalivartha
























