Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്‌ളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌ ഇന്ന് തലസ്ഥാനത്ത്

31 MARCH 2018 09:19 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസ്സില്‍ കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച ഫ്‌ളവേഴ്‌സിന്റെ 'ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് 2018' ഇന്ന് (ശനിയാഴ്ച) തിരുവന്തപുരം ആനയറ ചിത്രാവതി ഗാര്‍ഡന്‍സില്‍ നടക്കും. മലയാളത്തിന് പുറമെ തമിഴിലെയും ബോളിവുഡിലെയും താരങ്ങളും ഗായകരും നര്‍ത്തകരും കോമഡി താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ജയറാം, സിദ്ധിഖ്, ഇന്ദ്രന്‍സ്, ടോവിനോ തോമസ്, രമേശ് പിഷാരടി തുടങ്ങിയ വമ്പന്‍ താരനിരയോടൊപ്പം തമിഴില്‍ നിന്ന് പ്രശസ്ത നടന്‍ ശിവകാര്‍ത്തികേയന്‍, പ്രശസ്ത ബോളിവുഡ് ഗായകരായ ഹരിഹരന്‍, ആന്‍ഡ്രിയ ജെര്‍മിയ, വിജയ് പ്രകാശ്, ചിന്മയി എന്നിവരും ചടങ്ങിന് മിഴിവേകാനെത്തും.

പ്രശസ്ത തെന്നിന്ത്യന്‍ നടിയും നര്‍ത്തകി യുമായ നമിത, മലയാള സിനിമയിലെ നായികമാരായ നിമിഷ സജയന്‍, അഥിതി രവി, അപര്‍ണ ബാലമുരളി എന്നിവര്‍ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കാനെത്തും. ത്രസിപ്പിക്കുന്ന അക്രോബാറ്റിക് ഡാന്‍സ് പ്രകടനങ്ങളുമായി ബോളിവുഡില്‍ നിന്നെത്തുന്ന എം. ജെ. ഫൈവ്, അള്‍ട്ടിമേറ്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് എന്നീ ടീമുകളും പുതുമയുടെ നൃത്തക്കാഴ്ചകളൊരുക്കും.

സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തില്‍ രമേശ് പിഷാരടി, ടിനിടോം, ഗിന്നസ് പക്രു, നോബി, നെല്‍സണ്‍ തുടങ്ങിയവര്‍ ചിരിയുടെ വെടിക്കെട്ടുകളുമായെത്തും. സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വ ത്തിലുള്ള ബാന്‍ഡ് ഒരുക്കുന്ന സംഗീത സദ്യ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സിന് മാറ്റുകൂട്ടും.

വര്‍ണ്ണ ശബളമായ സൈറ്റും ലൈറ്റിംഗ് വിസ്മയവും, ലേസര്‍ ഷോയും പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭൂതി സമ്മാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends