സെറ്റിൽ പൊട്ടിത്തെറിച്ച മമ്മൂട്ടിയെ പൊട്ടിച്ചിരിപ്പിച്ച ശ്രീനിവാസന്റെ തകർപ്പൻ മറുപടി ഇങ്ങനെ

വസ്ത്രങ്ങളോടും ഷൂസിനോടുമൊക്കെയുള്ള മമ്മൂട്ടിയുടെ ക്രെയ്സ് മലയാളികൾക്കെല്ലാം അറിയാം അറിയാം . അതൊക്കെ ശേഖരിക്കുക മമ്മൂട്ടിയുടെ സ്വഭാവമാണ് .അവയുടെ കളക്ഷൻ തന്നെയുണ്ട് മമ്മൂട്ടിക്ക് .പുതിയ ഫാഷനിൽ എന്തും ആദ്യം ആദ്യം അവതരിപ്പിക്കണെമെന്ന് മമ്മൂട്ടിക്ക് നിര്ബന്ധമാണ് . പിന്നെ ഇതിനു പുറമെ മുന്കോപവും ഇദ്ദേഹത്തിന്റെ ശീലമാണ് .
അഹിതമായതെന്തു കണ്ടാലും പൊട്ടിത്തെറിക്കുന്ന മമ്മൂട്ടി ആരോടാണ് എവിടെയാണ് എന്നൊന്നും നോക്കാറില്ല . പക്ഷെ ശ്രീനിവാസന് അതൊന്നും പ്രശ്‌നമേയല്ല. മമ്മൂട്ടിയോട് കൂളായിട്ട് എതിർത്ത് നില്കും ശ്രീനിവാസൻ. ഒരിക്കൽ അഴകിയ രാവണന്റെ സെറ്റിൽ വച്ച് മമ്മൂട്ടിയെന്തിനോ ചൂടായി . സംവിധായകൻ കമലും നിർമാതാവ് മാധവൻ നായരും നടൻ കൊച്ചിൻ ഹനീഫയുമടക്കം സെറ്റിലുള്ളവരെല്ലാം നിശബ്ദരായി . പക്ഷെ പെട്ടെന്ന് ശ്രീനിവാസന്റെ ശബ്ദമുയർന്നു .
“ചൂടാവ് മമ്മൂട്ടി , ഇനിയും ചൂടാവ് . മമ്മൂട്ടി ഇത്രയൊന്നും ചൂടായാൽ പോരാ. 400 ജീൻസുള്ള മനുഷ്യനാണ് , 600 ടീഷർട്ടുള്ള മനുഷ്യനാണ് , 200 ജോഡി ഷൂസുള്ള മനുഷ്യനാണ് . വേറാർക്കുണ്ടിത്രക്കൊക്കെ ? അത്കൊണ്ട് മമ്മൂട്ടി ഇത്രയൊന്നും ചൂടായാൽ പോരാ .ഉം …ഇനിയും ചൂടാവ് …!”- ശ്രീനിവാസന്റെ ഈ സംസാരം കേട്ട് ദേഷ്യത്തിന്റെ കൊമ്പത്തിരുന്ന മമ്മൂട്ടി പോലും പൊട്ടിചിരിച്ചത്രേ !!


https://www.facebook.com/Malayalivartha
























