സിനിമയില്‍ സൈസ് സീറോയിലല്ല പെര്‍ഫോര്‍മന്‍സിലാണ് കാര്യം

അടുത്തിടെ നിത്യാമേനോന്റെ ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. നടിയെ പരിഹസിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‌നമല്ലെന്നായിരുന്നു നിത്യ മേനോന്‍ പറഞ്ഞത്. സിനിമയിലെ അവസരങ്ങള്‍ക്കായി സൈസ് സീറോ ആകാനില്ലെന്നും താരം പറഞ്ഞു. സീറോ സൈസിനെക്കാള്‍ പ്രധാനം സിനിമയിലെ പെര്‍ഫോര്‍മന്‍സിനാണെന്നാണ് താന്‍ കരുതുന്നതെന്നും നിത്യ മേനോന്‍ പറയുന്നു.
വിജയ് നായകനായ മേഴ്‌സലിലായിരുന്നു നിത്യ മേനോന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കഴിഞ്ഞ കുറച്ചു മാസം ഷൂട്ട് ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നത് കുറച്ച് അധികമായിരുന്നുവെന്ന് നിത്യ മേനോന്‍ പറയുന്നു. അപൂര്‍വമായിട്ടാണ് ഇങ്ങനെ ഒഴിവ് ദിവസങ്ങള്‍ കിട്ടുന്നത്. ഞാന്‍ ഭക്ഷണപ്രിയ ആണ്.

അതുകൊണ്ടുതന്നെ ഭക്ഷണം നിയന്ത്രിച്ച് ശരീരസൗന്ദര്യം നിലനിര്‍ത്താനാകില്ല നിത്യ മേനോന്‍ പറയുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ മേനോന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന, അസഹിഷ്ണുതയ്‌ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായാണ് നിത്യ മേനോന്‍ അഭിനയിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് വി കെ പ്രകാശ് പ്രാണ ഒരുക്കുന്നത്.

https://www.facebook.com/Malayalivartha
























