Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിസിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍

01 APRIL 2018 10:12 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ലിസി. നീണ്ട ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലെ അനുഭവത്തെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശനുമായുള്ള വിവാഹവും സിനിമയില്‍ നിന്നും അകന്നതിനെക്കുറിച്ചുമൊക്കെ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ചൊരു വിവാഹ മോചനം കൂടിയായിരുന്നു ഇവരുടേത്. പ്രണയിച്ച് വിവാഹിതരായ താരദമ്ബതികളില്‍ ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം വഴിപിരിഞ്ഞിട്ടുണ്ട്. ഡൈവോഴ്‌സിന് ശേഷവും പ്രിയദര്‍ശനുമായി സൗഹൃദത്തിലാണ് താനെന്ന് ലിസി വ്യക്തമാക്കിയിരുന്നു. ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന് അദ്ദേഹം രംഗത്തെത്തിയിരുന്നു. പേര് വെളിപ്പെടുത്താതെ നേര്‍ന്ന ആശംസയെ കല്യാണിയാണ് പൊളിച്ചടുക്കിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

നായികയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ലിസി സംവിധായകനായ പ്രിയദര്‍ശന്റെ ജീവിതസഖിയായത്. വിവാഹത്തിന് ശേഷം താരം പിന്നീട് അഭിനയിച്ചതേയില്ല. തുടക്കത്തില്‍ തിരിച്ചുവരുമെന്നൊക്കെ അറിയിച്ചിരുന്നുവെങ്കിലും വിവാഹത്തോടെ സിനിമയോട് ബൈ പറയുകയായിരുന്നു താരം. കല്യാണിയും അര്‍ജുനും വന്നതോടെ അവരുടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു താരം.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പലപ്പോഴും പ്രിയദര്‍ശന്‍ ഇവര്‍ക്കൊപ്പമുണ്ടാവാറില്ല. മക്കളുടെ കാര്യങ്ങളും ബിസിനസ്സുമെല്ലാം കൃത്യമായി നോക്കിനിടത്തിയിരുന്നത് ലിസിയായിരുന്നു. ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ശക്തയായൊരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന പ്രയോഗത്തെ പ്രിയദര്‍ശന്‍ പലപ്പോഴും ശരിവെച്ചിരുന്നു.

തന്റെ വിജയത്തിന് പിന്നിലെ ശക്തി ലിസിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. തിരക്കിട്ട സിനിമാജീവിതത്തിനിടയില്‍ മറ്റ് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ സമയം കിട്ടാറില്ല. എന്നാല്‍ പല കാര്യങ്ങളും ലിസി അറിഞ്ഞു ചെയ്യാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസി വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താരം തെലുങ്ക് ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends