Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന്‍ സിനിമാലോകത്തുതന്നെ അപൂര്‍വമാണ്; നിരുപാധികം ക്ഷമ ചോദിക്കുന്നു... ഇന്ദ്രന്‍സിനോട് മാപ്പുപറഞ്ഞ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

02 APRIL 2018 09:41 AM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനു നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വിമര്‍ശനമേറിയപ്പോള്‍ നിരുപാധികം മാപ്പും ചോദിച്ചു.

സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് (ഇന്ദ്രന്‍സ്) പുരസ്‌കാരത്തിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും നല്‍കിയില്ല. ഇത്തവണ അദ്ദേഹത്തെക്കാള്‍ മികച്ച പ്രകടനം നടത്തിയവര്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും പുരസ്‌കാരം നല്‍കാതെ ഇന്ദ്രന്‍സിനു നല്‍കി. അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. അപ്പോള്‍ ഒരു പുരസ്‌കാരം നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കി ഈ പറയുന്ന വീതംവയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്.

ഇതിന് മറുപടിയായി ഇന്ദ്രന്‍സിനു പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം സിനിമയുടെ സംവിധായകന്‍ വി.സി. അഭിലാഷ് പറയുന്നതിങ്ങനെ... ആളൊരുക്കം ഏപ്രില്‍ ആറിനാണു റിലീസ് ചെയ്യുന്നത്. ആഴ്ചകള്‍ക്കു മുന്‍പു തിരുവനന്തപുരത്തു പ്രീ വ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ സനല്‍കുമാര്‍ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഷോ നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണു താങ്കള്‍ മേല്‍പറഞ്ഞ നിഗമനത്തിലെത്തിയത്? ഒരാള്‍ക്ക് ഒരു അംഗീകാരം കിട്ടുമ്പോള്‍ ആ പ്രകടനം കാണുകപോലും ചെയ്യാതെ അതിനെ അപമാനിക്കുന്നത് അല്‍പത്തരമാണ്. താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ മറ്റെന്തൊക്കെയോ ആണ് എന്ന അഭിപ്രായം ശരിയല്ല.

ഒട്ടേറെപ്പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നപ്പോള്‍ സനല്‍ ഫേസ്ബുക്കിലൂടെ തന്നെ ക്ഷമ ചോദിച്ചു. സനലിന്റെ വിശദീകരണം ഇങ്ങനെ... ഇന്ദ്രന്‍സിനു കഴിഞ്ഞതവണയൊക്കെ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങള്‍ ഉയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നുവെന്നും ഉദ്ദേശിച്ച് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരത്തിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്നനിലയ്ക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ചായിരുന്നില്ല. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന്‍ സിനിമാലോകത്തുതന്നെ അപൂര്‍വമാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends