Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ചെയ്ത ഒരു അബദ്ധമാണ് ആ സിനിമ... റിമ കല്ലിങ്കല്‍, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തെക്കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍

02 APRIL 2018 11:15 AM IST
മലയാളി വാര്‍ത്ത

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സംവിധാനം ചെയ്ത, ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം തന്റെ ജീവിതത്തിലെ ഒരു വലിയ അബദ്ധമായിരുന്നുവെന്ന് സംവിധായകന്‍ എം.എ. നിഷാദ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഷാദിന്റെ വെളിപ്പെടുത്തല്‍. ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാനാകാതെ പോയ സിനിമയാണ്, റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, ആസിഫ് അലി, കൈലാഷ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ബെസ്റ്റ് ഓഫ് ലക്ക് എന്നും നിഷാദ് പറയുന്നു. നിഷാദിന്റെ വാക്കുകള്‍ ഇങ്ങനെ..

ഞാന്‍ ചെയ്ത ഒരു അബദ്ധമാണ് ആ സിനിമ. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു അത്. അഭിനയിക്കാന്‍ അറിയാത്ത, ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്. അവര്‍ക്ക് വേണമെങ്കില്‍ തിരക്കഥ മോശമായിരുന്നു എന്ന് പറയാം. പക്ഷേ ഡബ്ബിംഗ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഞങ്ങള്‍ക്ക് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അവര്‍ പോയത്. അഭിനയിക്കാന്‍ അറിയാവുന്ന ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് പേരാണ് ആ സിനിമ ചെയ്തത് എങ്കില്‍ ഹിറ്റായേനെ.

ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ കുറ്റം പറയുന്നില്ല. എന്റെ തെറ്റായിരുന്നു അത്. അഭിനയിക്കാന്‍ അറിയാവുന്നവരാണോ എന്ന് ഞാന്‍ നോക്കണമായിരുന്നു. മമ്മൂക്ക ഗസ്റ്റ് ആയി വന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് വന്നത്. എന്റെ നിര്‍ബന്ധപ്രകാരം. ആ സിനിമ പൊട്ടിയപ്പോള്‍ ഞാന്‍ ആയി തെറ്റുകാരന്‍. ഹിറ്റായിരുന്നുവെങ്കില്‍ അവരുടെ കഴിവായേനെ.

2010ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് ഓഫ് ലക്കില്‍ ഉര്‍വ്വശി, പ്രഭു, ആസിഫ് അലി, റിമ കല്ലിങ്കല്‍, കൈലാഷ്, അര്‍ച്ചന കവി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. എം.എ നിഷാദും വിനു കിരിയത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends