Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പറഞ്ഞ് പറ്റിച്ച പിഷാരടിക്ക് എട്ടിന്റെ പണികൊടുത്ത് ജയറാം... പൊതുവേദിയില്‍ വെച്ച് പിഷാരടിക്ക് സംഭവിച്ചത്?

02 APRIL 2018 11:50 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ താരമായ രമേഷ് പിഷാരടി സ്‌റ്റേജ് ഷോകളില്‍ ഒഴിച്ചുകൂടാനാവാത്ത താരമാണ്. ടെലിവിഷനിലായാലും സിനിമയിലായാലും തന്റെ ഭാഗം അങ്ങേയറ്റം മനോഹരമാക്കിയാണ് പിഷാരടി മുന്നേറുന്നത്. മിമിക്രിയും അഭിനയവും മാത്രമല്ല സംവിധാനത്തിലും ഒരുകൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

പിഷാരടി ഒരുക്കുന്ന പഞ്ചവര്‍ണ്ണതത്തയില്‍ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് കുഞ്ചാക്കോ ബോബനും ജയറാമും എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി പിഷാരടിയുടെ സന്തത സഹചാരിയും അടുത്ത സുഹൃത്തുമായ ധര്‍മ്മജനും എത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഹരി പി നായറും രമേഷ് പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. അനുശ്രീ, സലീം കുമാര്‍, പ്രേംകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശക്തമായ തയ്യാറെടുപ്പുകളാണ് ജയറാമിന് നടത്തേണ്ടി വന്നത്. മൊട്ടയടിച്ച് കുടവയറുള്ള ഗെറ്റപ്പിലാണ് താരമെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ താരത്തിന്റെ മേക്കോവര്‍ കണ്ട് സിനിമാപ്രേമികളും ആരാധകരും ഒരുപോലെ അത്ഭുതപ്പെട്ടിരുന്നു. സര്‍പ്രൈസെന്ന് പറഞ്ഞപ്പോള്‍ ഇത്തരത്തിലൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയറാമും വ്യക്തമാക്കിയിരുന്നു. ജയറാമിന്റെ മൊട്ടയടിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പിഷാരടി പുറത്തുവിട്ടിരുന്നു. മൊട്ടയടിച്ചതിന് ശേഷം വീട്ടിലെത്തിയ മകള്‍ മാളവിക തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. പാര്‍വതിക്കും കണ്ണനും ഇക്കാര്യത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നതിനാല്‍ രക്ഷപ്പെട്ടുവെന്നും ജയറാം വ്യക്തമാക്കിയിരുന്നു.

അപൂര്‍വ്വമായി മാത്രമേ മുടിയില്‍ പരീക്ഷണം നടത്താന്‍ ജയറാം സമ്മതിക്കാറുള്ളൂ. മൊട്ടയടിക്കുന്ന സമയത്ത് തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിഷാരടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് പിഷാരടി ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിനിടയില്‍ ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന പിഷാരടിയെ ജയറാം നോട്ടമിട്ട് വെച്ചിരുന്നു. സമയം കിട്ടിയപ്പോള്‍ എട്ടിന്റെ പണി തിരിച്ചുനല്‍കുകയും ചെയ്തു.

ഫഌവഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് പുരസ്‌കാര വേദിയില്‍ വെച്ച് ജയറാം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമയിലെ പ്രഗത്ഭരടക്കം വന്‍ജനാവലിയായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. വേദിയില്‍ വെച്ച് പരസ്യമായി ഇതേക്കുറിച്ച് പറഞ്ഞതിന് ശേഷം പിഷാരടിയെ മൊട്ടയിപ്പിച്ച് വിടുകയും ചെയ്തു. മൊട്ടയടിച്ച് നില്‍ക്കുന്ന പിഷാരടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫഌവഴ്‌സ് ചാനലിന്റെ അവാര്‍ഡ് നിശയ്ക്കിടയില്‍ അരങ്ങേറിയ രസകരമായ സംഭവം താരങ്ങളെയും സദസ്സിനെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ചു. ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ പുരസ്‌കാര പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ലാലിനെ അനുകരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends