Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാലേട്ടന്റെ ആ വേഷം ലോകത്താര്‍ക്കും ചെയ്യാനാകില്ല; ആ വേഷം മറ്റാരെങ്കിലും മനോഹരമായി ചെയ്തുകാട്ടിയാല്‍ അന്ന് ഞാൻ ഈ പണി നിര്‍ത്തും ; ജയറാമിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

03 APRIL 2018 04:28 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ലോകമാകെ ആരാധകരുണ്ട്. ചലച്ചിത്രമേഖലയിലുള്ളവര്‍ അവരുടെ പാഠപുസ്തകമാണ് ലാലേട്ടനെന്നാണ് പറയാറുള്ളത്. സൂപ്പര്‍ താരങ്ങള്‍ പോലും ലാലേട്ടനോടുളള ആരാധന മറച്ചുവയ്ക്കാറില്ല.

മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ സിനിമാ രംഗത്തെ തന്നെ പ്രമുഖര്‍ ലാലേട്ടന്റെ അത്ഭുത പ്രകടനങ്ങളെ വാഴ്ത്തി രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ നായകന്‍മാരിലൊരാളായ ജയറാം തന്നെ ലാലേട്ടനെന്ന അഭിനയ പ്രതിഭയോടുള്ള ആരാധന വ്യക്തമാക്കിയിരിക്കുയാണ്.

കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചാനലിന്റെ പുരസ്‌കാര വേദിയിലായിരുന്നു ലാലേട്ടനെക്കുറിച്ചുള്ള ജയറാമിന്റെ ത്രസിപ്പിക്കുന്ന വാക്കുകള്‍. ലോകസിനിമയില്‍ തന്നെ ഏറ്റവും മികച്ച നടന്‍മാരുടെ ഗണത്തിലാണ് ലാലേട്ടനുള്ളതെന്ന് പറഞ്ഞ ജയറാം അദ്ദേഹത്തിന്റെ പല വേഷങ്ങളും മറ്റാര്‍ക്കും സ്വപ്‌നം പോലും കാണാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ അനശ്വരമാക്കിയ വേഷങ്ങളില്‍ ചിലത് മറ്റുള്ളവര്‍ക്ക് അവരുടേതായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഒരു വേഷം ലോകസിനിമയിലെ തന്നെ മഹാരഥന്‍മാര്‍ക്ക് പോലും ചിന്തിക്കാനാകില്ലെന്നും ജയറാം അഭിപ്രായപ്പെട്ടു.

ആ ലാലേട്ടന്‍ ചിത്രത്തെക്കുറിച്ച് ജയറാം പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കരഘോഷമായിരുന്നു. സാഗര്‍ കോട്ടപ്പുറം എന്ന അയാള്‍ എഴുതുകയാണിലെ വേഷം ലോകത്തെ ഒരു നടനും ചെയ്യാനാകില്ലെന്നായിരുന്നു ജയറാം പറഞ്ഞത്.

ആ വേഷം മറ്റാരെങ്കിലും മനോഹരമായി ചെയ്തുകാട്ടിയാല്‍ അന്ന് താന്‍ ഈ പണി നിര്‍ത്തുമെന്നുകൂടി ജയറാം പറഞ്ഞപ്പോള്‍ കരഘോഷം മുഴക്കിഴവര്‍ക്കും കേട്ടുനിന്നവര്‍ക്കും തെല്ലും സംശയമുണ്ടാകാന്‍ വഴിയില്ല.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends