ഓട്ടോ ഓടിക്കുന്ന അനുശ്രീ ; നടി അനുശ്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആപ്പേ ഓട്ടോ റിക്ഷ ഓടിക്കാന്‍ പഠിക്കുന്ന നടി അനുശ്രീയുടെ വീഡിയോ വൈറലാകുന്നു. സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന 'ഓട്ടർഷ' എന്ന സിനിമയ്ക്കു വേണ്ടിയാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്നത്.
ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥ പറയുന്ന സിനിമയാണ് 'ഓട്ടര്‍ഷ'. ചിത്രത്തിന് വേണ്ടി ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുക്കയാണ് അനുശ്രീ. താരം വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓടിച്ചു പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.
ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തുന്നത് . ഓട്ടര്‍ഷ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha






















