Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംവിധായകന് ചുട്ട മറുപടിയുമായി ആസിഫ് അലി

03 APRIL 2018 09:48 PM IST
മലയാളി വാര്‍ത്ത

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് അലി തുടക്കം കുറിച്ചത്. ഋതുവിലെ ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്ന എന്ന സിനിമയിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. മംമ്ത മോഹന്‍ദാസായിരുന്നു ചിത്രത്തിലെ നായിക. സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപൂര്‍വ്വരാഗം, ബെസ്റ്റ് ഓഫ് ലക്ക്, ട്രാഫിക്, ഇത് നമ്മുടെ കഥ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡോക്ടര്‍ ലവ്, മല്ലുസിങ്ങ് തുടങ്ങി നിരവധി സിനിമകളിലാണ് താരം പിന്നീട് അഭിനയിച്ചത്. സഹനടനില്‍ നിന്നും നായകനിലേക്ക് ചുവടുമാറിയ താരം അതിനിടയില്‍ വില്ലനായും അവിസ്മരണീയ പ്രകടനം പുറത്തെടുത്തിരുന്നു. ഏത് തരം കഥാപാത്രത്തെ ലഭിച്ചാലും അത് തന്നില്‍ ഭദ്രമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം താരം പോസ്റ്റ ചെയ്ത ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാറ്റ് എന്ന ചിത്രത്തിലെ നൂഹുകണ്ണിന്റെ ചിത്രമാണ് താരം പോസ്റ്റ ചെയ്തത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ തിരഞ്ഞെടുത്ത അരുണ്‍ കുമാറിന് നന്ദിയും പറഞ്ഞാണ് ആസിഫ് പോസ്റ്റ് അവസാനിപ്പിച്ചത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തില്‍ ശക്തമായ മേക്കോവറും അഭിനയ പ്രാധാന്യവുമായ കഥാപാത്രമായിരുന്നു കാറ്റിലേത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

പത്മരാജന്റെ ചെറുകഥയെ അടിസ്ഥാനമാക്കി അനന്തപദ്മനാഭനും അരുണ്‍ കുമാറും ചേര്‍ന്നൊരുക്കിയ സിനിമയാണ് കാറ്റ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലേക്കെത്തിയ സിനിമകളില്‍ മികച്ച സിനിമയായിരുന്നു ഇത്. പതിവിന് വിപരീതമായി അധികം കൊമേഴ്‌സ്യല്‍ ചേരുവകളില്ലാത്തതിനാല്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു ചിത്രം. എങ്കിലും ആസിഫിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലൂടെ താരത്തിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന തരത്തില്‍ വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അത് കൈവിട്ട് പോവുകയായിരുന്നു.

ഇപ്പോള്‍ ഇത്തരത്തിലൊരു പോസ്റ്റ വരാനുണ്ടായ കാരണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പേരെടുത്ത് പറയാതെ തന്നെ ആസിഫിന്റെ തുടക്കകാലത്തെ ഒരു ചിത്രം പരാജയപ്പെട്ടതിന് പിന്നില്‍ അതിലെ താരങ്ങളുടെ അഭിനയം മോശമായതിനാലാണെന്ന് ഒരു സംവിധായകന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാനറിയാത്ത നാല് താരങ്ങള്‍ കാരണമാണ് തന്റെ സിനിമ പരാജയപ്പെട്ടന്നായിരുന്നു സംവിധായകന്റെ ആരോപണം. ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയെക്കുറിച്ചായിരുന്നു ഇപ്രകാരമുള്ള അഭിപ്രായം വന്നത്. അര്‍ച്ചന കവി, റിമ കല്ലിങ്കല്‍, കൈലാഷ് ആസിഫ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സംവിധായകന് നല്‍കാവുന്ന മികച്ച മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്‍ താരത്തെ നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല. അത് പോലെ തന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ പോസ്‌റ്റെന്ന് താരവും വിശദീകരിച്ചിട്ടില്ല. ഇങ്ങനെയാണ് ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന നിലപാടിലാണ് ആരാധകരും. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരും താരത്തിനെ പിന്തുണയ്ക്കുന്നുണ്ട്. മാതൃകാപരമായ മറുപടിയാണ് ഇതെന്നാണ് പലരും വ്യക്തമാക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends