ബി പോസിറ്റീവ് എന്നാല്‍ ഒരു രക്തഗ്രൂപ്പ് മാത്രമല്ല... സ്ത്രീകളോടായി ഐശ്വര്യാ റായ് പറയുന്നതിങ്ങനെ

സ്ത്രീകള്‍ക്ക് ശക്തി പകര്‍ന്ന് ഐശ്വര്യാ റായ്. ഒരിക്കലും തീരാത്ത തരത്തില്‍ വീട്ടുജോലികള്‍ ചെയ്യുന്ന വീട്ടമ്മമാരോട് അടങ്ങാത്ത ആദരവുണ്ട്. ക്ഷീണിതയായി എന്ന് സ്വയം തീരുമാനിക്കുമ്‌ബോഴാണ് സമയം തികയാത്തതും മടുപ്പ് അനുഭവപ്പെടുന്നതും. അതിനാല്‍ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. മനസിന്റെ കരുത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അതാണ് തലയുയര്‍ത്തിപ്പിടിക്കാന്‍ കരുത്ത് പകരുന്നത് എന്നും ഐശ്വര്യ പറഞ്ഞു.
മനസിന്റെ കരുത്താണ് തലയുയര്‍ത്തി നില്‍ക്കാന്‍ ശക്തിയാക്കേണ്ടത്. ക്ഷീണിതയായെന്ന് സ്വയം വിചാരിക്കുമ്പേള്‍ മാത്രമേ സമയം തികയാതെ വരികയും മടുത്തുപോവുകയും ചെയ്യുകയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസുതുറന്നത്. ആഴ്ച്ചകളായി ഐശ്വര്യയെ ലഭിക്കാനായി കാത്തിരുന്നുവെന്ന് ചോദ്യകര്‍ത്താവ് അഭിപ്രായപ്പെടുമ്‌ബോള്‍ അത് മകളെ നോക്കുന്ന തിരക്കുകാരണമാണ് എന്നായിരുന്നു മുന്‍ ലോകസുന്ദരികൂടിയായ ഐശ്വര്യയുടെ അഭിപ്രായം.

'മകളെ നോക്കാന്‍ ഒരു വലിയ പടതന്നെ എനിക്ക് ഉണ്ടെന്നാണ് ചില ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എന്റെ മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാന്‍ തന്നെയാണ്. എനിക്ക് സഹായത്തിനായി ഒരു മുതിര്‍ന്ന സ്ത്രീയുണ്ടെന്നുള്ളത് വസ്തുതയാണ്. ഒരുപാട് സഹായികളെ ലഭിക്കുമായിരുന്നിട്ടും ഇത്തരത്തിലൊരു രീതിയാണ് ഞാന്‍ തെരഞ്ഞെടുത്തത്', ഐശ്വര്യ പറഞ്ഞു.

ബി പോസിറ്റീവ് എന്നാല്‍ ഒരു രക്തഗ്രൂപ്പ് മാത്രമല്ല, മറിച്ച് നാം ജീവിതത്തെ കാണേണ്ട ഒരു രീതിയാണത് എന്നും അവര്‍ പരാമര്‍ശിക്കുകയുണ്ടായി. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടുതന്നെ അനുഭവിക്കണം, കാരണം അത്തരം അനുഭവങ്ങളിലൂടെയാണ് നിങ്ങള്‍ ജീവിതം കെട്ടിപ്പടുക്കുന്നത്, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















