Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരു നടനുണ്ടായിരുന്നു... വെളിപ്പെടുത്തലുമായി ബഡായ് ബംഗ്ലാവിലെ ആര്യ

04 APRIL 2018 10:39 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരു നടനുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ബഡായ് ബംഗ്ലാവിലെ ആര്യ. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടനോടുള്ള ആരാധന തുറന്നു പറഞ്ഞത്. പഠിക്കുന്ന കാലത്തും മോഡലിംഗം രംഗത്ത് സജ്ജീവമായിരുന്ന കാലം തൊട്ട് യുവതാരം പൃഥ്വിരാജിനോട് കടുത്ത ആരാധനായിരുന്നു. വീട്ടുകാരോട് വരെ അദ്ദേഹത്തിനോടുള്ള പ്രണയത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. കൂടാതെ ഒരു ഫോട്ടോ പോലും കളിയാതെ അത്രയും സൂക്ഷിച്ചുവച്ചിരുന്നുവെന്നും ആര്യ വെളിപ്പെടുത്തി.

പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും ഇഷ്ടമുണ്ടായിട്ടും ഒരിക്കല്‍ പോലും അദ്ദേഹത്തെ നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. നിരവധി താരങ്ങളെ നേരിട്ടു കാണാനും അടുത്തിടപഴകാനും സാധിച്ചിട്ടും, ആരാധനാപാത്രത്തെ കണ്ടുമുട്ടാനായിട്ടില്ല, ആര്യ പറയുന്നു. മോഡിലിംങ് ആയി ഈ രംഗത്തേയക്ക് കടന്നുവന്നു. അതുതന്നെയാണ് ഇഷ്ടമേഖലയെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഡലിംഗ് രംഗത്തുണ്ടായിട്ടും ബഡായി ബംഗ്ലാവില്‍ എത്തിയതോടെയാണ് ജനം തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. മന്ദബുദ്ധിയായ ആര്യയ്ക്ക് ഇപ്പോള്‍ ആരാധകരും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ഫോട്ടോ ഷോട്ട് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ഫാമിലി ഓറിയന്റഡായിരുന്ന താന്‍ ഒരു സുപ്രഭാതത്തില്‍ അത്തരത്തിലൊരു ഫോട്ടോക്ക് പോസ് ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ലെന്നും അത്തരം ചിലരുടെ വികാരമായിരുന്നു ആ വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ പറയുന്നു. ഞാന്‍ മോഡലിങ് രംഗത്ത് നിന്നാണ് വന്നത്. എന്നാല്‍ അന്നത്തെ ആര്യയെ ആര്‍ക്കും അറിയില്ല. വിവാദങ്ങള്‍ ഇപ്പോള്‍ പ്രേക്ഷകര്‍ മറന്നുതുടങ്ങിയെന്നും ആര്യ പറയുന്നു. 

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പിറവി നല്ലതാണെന്നും ഒരു പ്രശ്‌നമുണ്ടാകുമ്‌ബോള്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടെന്നത് അഭിമാനകരമാണെന്നും ആര്യ പറയുന്നു. ഷൂട്ടിങ് സെറ്റുകളില്‍ വെച്ച് മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നുവെച്ച് ഭാവിയില്‍ ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ തന്നെ നമുക്ക് വേണ്ടി ഒരു കൂട്ടം ആള്‍ക്കാന്‍ ഉണ്ടാകുന്നത് നല്ലതാണെന്നും ആര്യ പറയുന്നു. അനാവശ്യമായ കാര്യങ്ങളില്‍ ചാടിക്കയറി അഭിപ്രായം പറയുന്നവരാവരുത് അതിന്റെ തലപ്പത്തുള്ളവര്‍. എന്തിനും ഏതിനും കയറി അഭിപ്രായപ്രകടനം നടത്തുകയും ചെയ്യരുത്. നമ്മുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ നേടിയെടുക്കാനുള്ള സംഘടനയാകണം ഇതെന്നും ആര്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends