Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്;നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും  വളരെ നന്നായി അഭിനയിക്കുന്നുണ്ട് ;ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും ; നടി ശ്രീയുടെ വെളിപ്പെടുത്തല്‍ അല്ലു അര്‍ജ്ജുനെയും നാനിയെയും ലക്ഷ്യംവെച്ചെന്ന് സോഷ്യൽ മീഡിയ ; തെന്നിന്ത്യൻ സുന്ദരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് തെലുങ്ക് സിനിമാലോകം

05 APRIL 2018 06:54 PM IST
മലയാളി വാര്‍ത്ത

മിറ്റു ക്യാമ്പെയ്‌നിങ്ങിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി സിനിമാമേഖലയില്‍ നിന്നും അല്ലാതെയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ബോളീവുഡിലും ഹോളീവുഡിലും മലയാളം സിനിമയില്‍ പോലും ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടായി.

തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. തെലുഗ് സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ചിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്രീ റെഡ്ഡിയിട്ട പുതിയ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ് സിനിമാ മേഖല ചര്‍ച്ച ചെയ്യുന്നത്.

വ്യക്തിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന പോസ്റ്റാണ് താരം ഇട്ടത്. ആ അടുത്ത് താരത്തിന് ഒരു കുഞ്ഞു പിറന്നിട്ടുണ്ടെന്നതാണ് ഒരു സൂചന. നാനിക്ക് ഈ അടുത്താണ് കുഞ്ഞുണ്ടായത്.

ശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്യപ്പെട്ടതായിരുന്നു. പോസ്റ്റില്‍ ഈഗ’ എന്ന ചേര്‍ത്തിരുന്നുപിന്നീട് ഇത് തിരുത്തിയതായായാണ് കാണുന്നത്. നാനിയുടെ ചിത്രമാണ് ഈഗ. ഇത് ഉദ്ദേശിക്കുന്നത്, നാനിയെന്നാണ് വിലയിരുത്തല്‍. സ്വാഭാവിക അഭിനയമാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത് ഉദ്ദേശിക്കുന്നതും നാനിയെ തന്നെയാണെന്നാണ് വിലയിരുത്തല്‍ .

എന്നാല്‍ അതല്ല, അല്ലു അര്‍ജ്ജുനാണെന്നും പറയുന്നവരുണ്ട്. താരത്തിനും ഈ അടുത്ത് കുഞ്ഞു പിറന്നിരുന്നു. മഹഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ രാംചരണ്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് ഇവരെ കണ്ടു പഠിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. അതില്‍ ഉള്‍പ്പെടാത്തതിനാല്‍ താരം ഉദ്ദേശിക്കുന്നത്, അല്ലു അര്‍ജ്ജുനാണെന്നും പറയുന്നവരുണ്ട്.

ശ്രീയുടെ എഫ് ബി പോസ്റ്റ് ഇങ്ങനെയാണ്;

നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്.

അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്.

നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്.

കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends