ലൈംഗിക ചൂഷണത്തിനെതിരെ പരസ്യമായി തുണിയുരിഞ്ഞ് പ്രതിഷേധിച്ച് നടി
സിനിമ മേഖലയിലെ ലൈംഗിക ചൂഷണ ആരോപണങ്ങളുമായി നടി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ആരോപിച്ച് പരസ്യമായി തുണിയുരിഞ്ഞാണ് നടി പ്രതിഷേധിച്ചിരിക്കുകയാണ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫീസിനു പുറത്താണ് നടി ശ്രീ റെഡ്ഡി പ്രതിഷേധിച്ചത്. എന്നാല്‍ പരസ്യമായി തുണിയുരിഞ്ഞതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സിനിമാ മേഖലയിലെ പ്രമുഖരുടെ ആവശ്യങ്ങള്‍ക്കു വഴങ്ങാത്തതിനെ തുടര്‍ന്ന് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്നും നടി ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ നടി പുതിയ പ്രതിഷേധരീതിയുമായി രംഗത്തെത്തിയത്.
പ്രാദേശിക അഭിനേതാക്കള്‍ക്ക് തെലുങ്ക് സിനിമാ വ്യവസായത്തില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും നടി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha