ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹയായി
ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡിന് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ അര്‍ഹയായി. മികച്ച അഭിനയത്രി എന്നതിന് പുറമെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ നിര്‍മ്മാതാവ് എന്നത് കൂടി പരിഗണിച്ചാണ് അനുഷ്കയ്ക്ക് അവാര്‍ഡ്.
എന്‍.എച്ച് 10, ഫില്ലോരി, അടുത്തിടെ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം പാരി എന്നിവയാണ് അനുഷ്ക നിര്‍മ്മിച്ച ചിത്രങ്ങള്‍. നിര്‍മ്മാണത്തിന് പുറമെ ഈ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തതും അനനുഷ്ക തന്നെയാണ്.
ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹബ് ഫാല്‍ക്കേയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ദാദാ സാഹബ് ഫാല്‍ക്കെ എക്സലന്‍സ് അവാര്‍ഡ്.
നടിമാരായ ഐശ്വര്യ റായി, ഹേമ മാലിനി, സീനത്ത് അമന്, സംവിധായകന് ഷൂര്ജിത്ത് സിര്‍ക്കാര്‍ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്.
https://www.facebook.com/Malayalivartha