വനിത ഫിലിം അവാര്‍ഡ് വേദിയില്‍ നസ്രിയയോട് നന്ദി പറഞ്ഞ് ഫഹദ്
ഇത്തവണത്തെ വനിത ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്ക്കാരം വാങ്ങിയത് ഫഹദായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഫഹദിനെ തേടി അവാര്‍ഡ് എത്തിയത്. അവാര്‍ഡ് നല്‍കുന്നതിനായി ഫഹദിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ വലിയ ആരവമാണ് വേദിയില്‍ ഉണ്ടായത്. ഫഹദ് വേദിയിലെത്തിയപ്പോള്‍ അവതാരകര്‍ നസ്രിയയേയും വേദിയിലേക്ക് ക്ഷണിച്ചു. ഇത് തന്റെ മൂന്നാമത്തെ വനിതാ അവാര്‍ഡാണെന്ന് പറഞ്ഞ ഫഹദ് ജീവിതത്തില്‍ സ്വാധീനിച്ച വനിതകളേയും സ്മരിച്ചു.
എന്നില്‍ വിശ്വാസമുണ്ടായിരുന്ന ഏക ആള് ഉമ്മയാണ്. അമ്മയ്ക്ക് പത്തൊന്‍പത് വയസ്സുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്.എന്റെ രണ്ട് സഹോദരിമാര്‍ പിന്നെ എന്റെ ഭാര്യ. വേദിയില്‍ വച്ച് തന്നെ നസ്രിയയോട് നന്ദിയും ഭഗത് പറയുന്നാണ്ടായിരുന്നു. എനിക്കായി നല്കിയ ക്ഷമയ്ക്കും ഒരവസരം തന്നതിനും എന്നെ ഇട്ടിട്ട് പോകാതിരുന്നതിനും നസ്രിയയോട് നന്ദിയുണ്ട്. ഐ ലവ് യു നസ്രിയ.'ഫഹദ് പറഞ്ഞു.
https://www.facebook.com/Malayalivartha