Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ മനപ്പൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നെന്ന് പറയുന്നവര്‍ കാര്യമറിയാതെ സംസാരിക്കുകയാണ്, ഷാരൂഖാന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രാധാന്യം ലഭിക്കില്ല, ബോളിവുഡ് കാപട്യത്തിന്റെ ലോകമാണ് കങ്കണ പറയുന്നു

09 APRIL 2018 01:41 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ജീവിതം രസകരമാണെങ്കിലും അവിടെ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മടി കങ്കണ റണാവത്ത്. വിവാഹം കഴിച്ച ശേഷം അനുസരണയോടെ ജീവിക്കുന്നത് പോലെയാണ് ഇവിടുത്തെ കാര്യങ്ങള്‍. ഏത് നിമിഷവും എന്ത് സംഭവിക്കുമെന്ന് പറയാനൊക്കില്ല. എല്ലാവര്‍ക്കും മല്‍സര ബുദ്ധിയാണ്. പക്ഷെ, പരസ്പ്പരം തുറന്ന് പറയാറില്ല. ആരെയും വിശ്വസിക്കാനൊക്കില്ല. എങ്ങും കാപട്യമാണ്. ഓരോ ചുവടും സൂക്ഷിച്ച് വച്ചില്ലെങ്കില്‍ ഏത് നിമിഷവും അപകടങ്ങളുണ്ടാകും. ബോളിവുഡില്‍ നിന്ന് 90 ശതമാനവും കയ്‌പ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്.

ഞാന്‍ മനപ്പൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതായി പലരും കുറ്റം പറയുന്നുണ്ട്. കാര്യമറിയാതെയാണവര്‍ സംസാരിക്കുന്നത്. എന്റെ അവകാശങ്ങള്‍ക്കെതിരെ ഞാന്‍ പോരാടും. അപ്പോള്‍ ചീത്തപ്പേര് കേള്‍ക്കേണ്ടിവരും. അത് വിവാദങ്ങളുണ്ടാക്കും. ഇത് കാരണം എത്രയോ തവണ ദുരുതങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം സമയദോഷമാണെന്ന് കരുതി സമാധാനിക്കും. ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതും വിവാദമായി. ഞാന്‍ എന്റേതായ രീതിയില്‍ വളരാന്‍ ആഗ്രഹിക്കുന്ന നടിയാണ്. ഷാരൂഖിനെ പോലൊരു താരത്തിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ വലിയപ്രധാന്യം ലഭിക്കില്ല. എന്റെ വേഷം ശ്രദ്ധിക്കപ്പെടണമെങ്കില്‍ അത്തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കണം.

ഝാന്‍സി റാണിയായി അഭിനയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ചിത്രീകരണത്തിനിടെ വാള്‍പയറ്റിനിടെ നെറ്റിയല്‍ മുറിവേറ്റിരുന്നു. 15 സ്റ്റിച്ച് ഇടേണ്ടിവന്നു. സിനിമയില്‍ ഇത്രയും പരിക്കേ ഏറ്റുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഝാന്‍സി റാണിക്ക് എന്തെല്ലാം ദുരുതങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടാകാം എന്ന് ഞാന്‍ ചിന്തിച്ചു. അവരുടെ ജീവിതം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഇന്ത്യയില്‍ പെണ്ണായി ജീവിക്കുന്നതും വലിയ മഹിമയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends