Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ മൂന്നാമത്തെ മകനെ നായകനാക്കില്ലെന്ന് ഷാരൂഖ് ; പ്രിയപുത്രനെപ്പറ്റിയുള്ള താരചക്രവർത്തിയുടെ സ്വപ്നം ഇങ്ങനെ

10 APRIL 2018 04:28 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖിന്റെ മൂന്നു മക്കളിൽ രണ്ടുപേർ സിനിമയിലേക്ക് താല്പര്യമുണ്ടെന്നാണ് സംസാരം . സുഹാനയും ആര്യനും അതിനുള്ള തയ്യാറെടുപ്പുകളിലുമാണ് . എന്നാൽ തന്റെ മൂന്നാമത്തെ മകനായ അബ്രാം സിനിമയിലേക്ക് വരുന്നത് താല്പര്യമില്ലെന്നാണ് ഷാരൂഖ് ഖാന്റെ അഭിപ്രായം.

എന്നാല്‍ കുഞ്ഞ് അബ്രാമിനെയും സ്ക്രീനിൽ കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഷാറൂഖിന്റെ ഈ തുറന്നു പറച്ചിൽ. സിനിമയിലല്ലെങ്കില്‍ പിന്നെ അബ്രാം ആരാകണമെന്ന സ്വപ്നം കിങ് ഖാനുണ്ട്. അബ്രാം ഭാവിയിൽ ഒരു ഹോക്കി താരമാകണമെന്നാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം പറയുന്നു. അബ്രാം ഇന്ത്യയ്ക്കു വേണ്ടി ഹോക്കി കളിക്കണമെന്നാണത്രേ അദ്ദേഹത്തിന്റെ ആഗ്രഹം.

ചക്ദേ ഇന്ത്യ എന്ന ഹോക്കി പശ്ചാത്തല സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്റെ ഹോക്കിയോടുള്ള ഇഷ്ടം അറിയിച്ചതാണ് ഷാറൂഖ്. ക്രിക്കറ്റ് കളി കാണാൻ ഷാറൂഖിനൊപ്പം അബ്രാമും മിക്കപ്പോഴും എത്താറുണ്ട്. എന്നാൽ അബ്രാം ക്രിക്കറ്റ് കളി തുടങ്ങിയിട്ടില്ലെന്നും ഫുട്ബോൾ അൽപമൊക്കെ കളിക്കുമെന്നും ഷാറൂഖ്. എന്നാലും തനിക്കിഷ്ടം അവൻ ഹോക്കി കളിക്കുന്നത് കാണാനാണെന്ന് കിംഗ് ഖാൻ തുറന്നു പറയുന്നു.

സൂപ്പർ സ്റ്റാർ, പ്രൊഡ്യൂസർ, ഗൗരിയുടെ പ്രിയ ഭർത്താവ്, വ്യവസായി എന്നിങ്ങനെ പല വിശേഷണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും നല്ല പിതാവ് എന്നറിയപ്പെടാനാണ് ഷാരൂഖിനിഷ്ടം. ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. “എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്.” ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends