Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ എന്നോട് അത് ചെയ്തത് !! ;സിനിമയിലുള്ളവര്‍ സ്റ്റുഡിയോയെ വേശ്യാലയമാക്കി മാറ്റിയെന്ന് ശ്രീ റെഡ്ഡി ; പ്രമുഖ നിര്‍മാതാവിന്റെ മകനെതിരേ ഗുരുതരമായ ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത്

10 APRIL 2018 05:11 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരേ പൊതു നിരത്തില്‍ അര്‍ധ നഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി പുതിയ ആരോപണവുമായി രംഗത്ത്. ഒരു പ്രമുഖ നിര്‍മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം.

അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് അക്കാര്യം ആവശ്യപ്പെട്ടതെന്നും ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും നടി വ്യക്തമാക്കി. സിനിമയിലുള്ളവര്‍ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നും ശ്രീ റെഡ്ഡി ആരോപിച്ചു.


നടിയുടെ പുതിയ വെളിപ്പെടുത്തലോടെ ആരാണ് കക്ഷി എന്നാണ് ഇപ്പോള്‍ ടോളിവുഡിലെ ചര്‍ച്ച. നോര്‍ത്ത് ഇന്ത്യയില്‍നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവര്‍ത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ മുമ്പു പറഞ്ഞിരുന്നു.
നിരവധി സിനിമാ പ്രവര്‍ത്തകര്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി മുമ്പ് ആരോപിച്ചിരുന്നു. ഇതാദ്യമായല്ല സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരേ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്ത് എത്തുന്നത്.ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. തന്നെ പ്രലോഭിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മൂലയുടെ പേര് എടുത്തു പറയാതെ ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകന്‍ ശേഖര്‍ കമ്മൂല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (2 hours ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (2 hours ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (2 hours ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (2 hours ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (2 hours ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (2 hours ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (2 hours ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (2 hours ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (2 hours ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (2 hours ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (3 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (3 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (3 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (3 hours ago)

Malayali Vartha Recommends