ഡല്‍ഹിയില്‍ കറങ്ങി നടന്ന് കങ്കണ റണാവത്ത്

ബോളിവുഡിന്റെ സ്വന്തം താരമായ കങ്കണ റണാവത്ത് ഡല്‍ഹിയില്‍ കറങ്ങി നടക്കുകയാണ്. തന്റെ ഡിസൈനറായ നീത ലുല്ലയുടെ പുതിയ സ്‌റ്റോര്‍ ഉദ്ഘാടനത്തിനെത്തിയതാണ് താരം. ഐവറി ലേസ് ബ്ലൗസും ഫ്‌ളോറല്‍ ബ്ലിങ്കി പാന്റുമാണ് താരം ധരിച്ചത്. കട ഉദ്ഘാടനത്തിനെത്തിയ കങ്കണ അവിടെ കറങ്ങി നടക്കുകയായിരുന്നു.
കഴിക്കാന്‍ കൊണ്ടുവന്ന പലഹാരങ്ങള്‍ കാമറയ്ക്ക് മുന്നില്‍ ആസ്വദിച്ചാണ് താരം കഴിച്ചത്. സ്‌റ്റോറിലെ പുതിയ കളക്ഷനുകളും താരം ചോദിച്ചറിഞ്ഞു. ജാന്‍സി റാണിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന മണികര്‍ണികയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് കങ്കണയാണ്. ഏപ്രില്‍ 27ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ക്രിഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.



https://www.facebook.com/Malayalivartha






















