Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

കാസ്റ്റിങ്ങ് കൗച്ചിനെതിരെ ശ്രീ റെഡ്ഡി നടത്തിയ പ്രതിക്ഷേധം... പിന്തുണയുമായി എത്തിയ താരത്തിന് ശ്രീറെഡ്ഡിയുടെ മറുപടി

15 APRIL 2018 11:35 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ വേറിട്ട പ്രതിക്ഷേധമാണ് ശ്രീറെഡ്ഡി നടത്തിയത്. നടുറോഡില്‍ തുണിയുരിഞ്ഞ് ഒറ്റയ്ക്ക് പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരേ താരസംഘടന രംഗത്തുവന്നെങ്കിലും പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയ്ക്ക് ശ്രീ റെഡ്ഡിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കേണ്ടിവന്നിരുന്നു.

അതേസമയം ഈ വിഷയത്തില്‍ ശ്രീ റെഡ്ഡിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ പ്രധാനി സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണായിരുന്നു. ഈ വിഷയത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ കൊണ്ടുവരാതെ നിയമത്തിന്റെ വഴി തേടുകയാണ് ശ്രീ ചെയ്യേണ്ടതെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞിരുന്നു. എന്നാല്‍ പവന്‍ കല്യാണിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞെങ്കിലും താരത്തിന് ശക്തമായ മറുപടിയും നല്‍കിയിരിക്കുകയാണ് ശ്രീ റെഡ്ഡി.

സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയം പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ ഇടപെട്ടാല്‍ പെട്ടന്നു തന്നെ പരിഹാരം ഉണ്ടാകുമെന്നും ഞാന്‍ ഇപ്പോള്‍ തന്നെ പൊലീസിന് പരാതി നല്‍കിക്കഴിഞ്ഞുവെന്നും ശ്രീ പറഞ്ഞു. എന്നാല്‍ ഇതുവരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

'പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്. അതിനു പകരം പൊലീസ് സ്‌റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്. തെലുങ്കു പെണ്‍കുട്ടികള്‍ക്കു വേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും, കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പിന്തുണ ആവശ്യപ്പെട്ടില്ലെന്നും' ശ്രീ പറഞ്ഞു.

റോഡിലെ തുണിയുരിഞ്ഞു നടത്തിയ പ്രതിഷേധത്തിനുശേഷം തെലുങ്ക് സിനിമയിലെ പല വമ്ബന്മാരുടെയും അശ്ലീല ചാറ്റുകളും ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. സംവിധായകന്‍ കൊണ വെങ്കിട്ട്, നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകന്‍ അഭിറാം, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ എന്നിവരുടെ ചാറ്റുകളാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്. ഈ വിഷയം തെലുങ്കു സിനിമാരംഗത്ത് പുകഞ്ഞുകൊണ്ടിരിക്കുമ്‌ബോഴാണ് പവന്‍ കല്ല്യാണിന് മറുപടി നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (1 hour ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (1 hour ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (1 hour ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (1 hour ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (1 hour ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (1 hour ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (1 hour ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (1 hour ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (1 hour ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (2 hours ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (2 hours ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (2 hours ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (2 hours ago)

Malayali Vartha Recommends