ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട യുവാവിന്റെ അമ്മയ്ക്ക് വളിച്ച് നന്ദന വർമ്മ ; താരത്തിന്റെ കമന്റിനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയ

ബാലതാരം നന്ദന വർമ്മക്ക് നേരെ സോഷ്യൽ മീഡിയയിൽ അശ്‌ളീല കമന്റ്. പിന്നാലെ കമന്റു ചെയ്തയാളുടെ അമ്മയ്ക്ക് വിളിച്ച് താരം. നന്ദന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരു വ്യക്തി അസഭ്യമായ ഭാഷയില്‍ കമന്റ് ഇടുകയായിരുന്നു. എന്നാല്‍ ഈ പറഞ്ഞ വാക്കുകള്‍ സ്വന്തം അമ്മയെ പോയി വിളിക്കൂ ചേട്ടാ എന്ന് നന്ദനയും മറുപടി നല്‍കി.
അതേസമയം നന്ദനയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നത്. നന്ദന പറഞ്ഞത് അല്പം കൂടി പോയെന്നും അവന്‍ ചെയ്ത പ്രവര്‍ത്തിക്ക് വീട്ടിലുള്ളവരെ പറയരുതായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇവനെ പോലുള്ളവരോട് ഇത്ര മാത്രം പറഞ്ഞാല്‍ പോരാ നന്ദന ചെയ്തത് നന്നായി എന്നും അമ്മയെ സ്നേഹിക്കുന്നവന് ഒരിക്കലും മറ്റൊരു സ്ത്രീയെ അപമാനിക്കാനാവില്ലെന്നും നിങ്ങളുടെ വീട്ടിലുള്ളവരോടാണ് ഇവന്‍ ഇങ്ങനെ പറഞ്ഞതെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുമായിരുന്നുവോയെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.
അയാളും ഞാനും തമ്മില്‍, ഗപ്പി, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ബാലതാരമാണ് നന്ദന വര്‍മ്മ.

https://www.facebook.com/Malayalivartha






















