അവള്‍ ഇന്നും എനിക്ക് കൗതുകമാണ്.... ഒരു കാപ്പിയ്ക്ക് വേണ്ടി പരസ്പരം കാലുപിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നത് രസമാണ്.'അഭിഷേക് പറയുന്നു

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. താരദമ്പതിമാരായ ഐശ്വര്യറായും അഭിഷേകും വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന് കുറച്ചുനാളുമുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഗോസിപ്പുകള്‍ക്കൊന്നും താരങ്ങള്‍ പ്രതികരിച്ചില്ല. 'നിങ്ങള്‍ എല്ലാവരും ഐശ്വര്യ റായി എന്ന നടിയെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. ഞാനും അതെ. അന്ന് ഞാന്‍ നടന്‍ പോലും ആയിട്ടില്ല. എല്ലാവര്‍ക്കും അവള്‍ ആകാശത്തിലെ മാലാഖയായിരുന്നു.
പക്ഷേ പരസ്പരം അടുത്തറിഞ്ഞപ്പോള്‍ എനിക്ക് ഭൂമിയിലെ റാണിയായി. വിനയം, കുടുംബബന്ധങ്ങളോട് പുലര്‍ത്തുന്ന ആദരവ്, വിശ്വാസം അതെല്ലാം എന്നെ അവളിലേക്ക് അടുപ്പിച്ചു' അഭിഷേക് പറയുന്നു. 'എനിക്ക് ഐശ്വര്യയോട് എന്തും പറയാം. നല്ലതാണെങ്കിലും മോശമാണെങ്കിലും. കാരണം എന്റെ അഭിപ്രായത്തില്‍ ദാമ്പത്യം സൗഹൃദമാണ്. അല്ലാതെ പരസ്പരമുള്ള ഭരണമല്ല. ഇന്നും ഓരോ ദിവസവും ഞങ്ങള്‍ക്ക് പുതിയ അധ്യായമാണ്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തൊട്ട് അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്. ഒരു കാപ്പിയ്ക്ക് വേണ്ടി പരസ്പരം കാലുപിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നത് രസമാണ്.'അഭിഷേക് പറഞ്ഞു.

നടി എന്ന നിലയില്‍ സിനിമയില്‍ അഭിഷേകിനേക്കാള്‍ വിജയം കൊയ്തിട്ടുള്ളയാളാണ് ഐശ്വര്യ. ഇതെക്കുറിച്ച് അഭിഷേകിന്റെ മറുപടി ഇങ്ങനെ 'ഒരു ഭര്‍ത്താവ് ഭാര്യയെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിടിച്ചു വയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അയാള്‍ക്ക് അസൂയയാണ്. മറ്റൊന്ന് അയാള്‍ക്ക് തന്നില്‍ പോലും വിശ്വാസമില്ലാത്തതാണ്'.

https://www.facebook.com/Malayalivartha






















