ആരാധരോടു മാപ്പ് അപേക്ഷിച്ച് സംഗീത... എങ്ക വീട്ടു മാപ്പിളൈയുടെ എല്ലാ ആരാധകരോടും മാപ്പ്

എങ്കവിടു മാപ്പിളൈയില്‍ അവതാരകയായതിന്റെ പേരില്‍ നടി സംഗീതയും ഒരുപാട് പേരുദോഷം കേട്ടു. ആര്യ ആരേയും വിവാഹം കഴിക്കാത്തിന്റെ പേരില്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പതിവായിരിക്കുന്നു. ആര്യ എന്തു തീരുമാനം എടുക്കും എന്നു തങ്ങള്‍ക്ക് അറിയില്ല എന്നു പരിപാടിയുടെ അവതാരകയായ സംഗീത മുമ്ബ് പറഞ്ഞിരുന്നു.
പരിപാടിക്കു നേരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ചില അഭിമുഖങ്ങളിലുടെ താരം മറുപടി നല്‍കിരുന്നു. എങ്കിലും ഇപ്പോള്‍ സ്വന്തം ട്വിറ്റര്‍ പേജിലുടെ മാപ്പ് അപേക്ഷിക്കുകയാണു താരം. ആര്യയുടെ തീരുമാനം തങ്ങളുടെ വിശ്വാസ്യതയെ നഷ്ട്ടപ്പെടുത്തി എന്നും ആരാധകരോടു മാപ്പ് അപേക്ഷിക്കുന്നു എന്നും സംഗീത പറയുന്നു.
എങ്ക വീട്ടു മാപ്പിളൈയുടെ എല്ലാ ആരാധകരോടും നിങ്ങള്‍ ചതിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുന്നു. എനിക്കുറപ്പാണ് ഇതെല്ലാവര്‍ക്കും ഒരു ഷോക്കായിരിക്കും. ആര്യയുടെ ഒറ്റ തീരുമാനം കൊണ്ട് ഞങ്ങളുടെ വിശ്വാസ്യത നഷ്ടമായെങ്കിലും ഞങ്ങളുടെ ഉദ്ദേശം ആരെയും ചതിക്കുകയായിരുന്നില്ല എന്നു സംഗീത പറയുന്നു.

https://www.facebook.com/Malayalivartha

























