തെലുങ്കില്‍ മലരാകാന്‍ ശ്രുതിക്ക് കോടികളുടെ കിലുക്കം
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്കില്‍ റീ മേയ്ക്കിന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലരിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ സുന്ദരി ശ്രുതി ഹാസനാണ്. 5 കോടിയാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മജ്നു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന് നാഗചൈതന്യയാണ് നവിന് പോളിയുടെ വേഷം ചെയ്യുക.
സെലിന്റെ വേഷത്തില്‍ അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും എത്തും. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് തുടങ്ങും.ശ്രുതി കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും വേറിട്ടൊരു ഗെറ്റപ്പിലായിരും താരം എത്തുമെന്നാണ് സംസാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha