താരം പിറന്നാളാഘോഷിക്കാന്‍ റോമിലേക്ക്പറന്നത് കാമുകന്‍ വിഘനേഷിനൊപ്പം

നയന്‍സിന്റെ പുതിയ ഗോസിപ്പ് നായകന്‍ വിഘ്‌നേഷാണ്. നയന്‍താര വിഘ്‌നേഷ് ഗോസിപ്പുകള്‍ക്ക് ഇടയാക്കിയ ഇരുവരും ഒന്നിച്ചുള്ള സെല്‍ഫികളെ കുറിട്ടുള്ള ചൂടന്‍ ചര്‍ച്ചകള്‍ കത്തിപ്പടരുമ്പോള്‍ തന്നെ നടിയുടെ വിദേശത്ത് നിന്നുമുള്ള പുതിയ സെല്‍ഫിയും വൈറലാവുകയാണ്.റോമില്‍ നിന്നുമെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
റോമില്‍ നിന്ന് നയന്‍ നേപ്പാള്‍, മിലന്‍, വെനീസ് എന്നീ രാജ്യങ്ങളിലൂടെ കറങ്ങി 26 ന് ആണ് മടങ്ങിയെത്തുക. ജീവയ്‌ക്കൊപ്പം അഭിനയിച്ച തിരുന്നാള്‍, ചിമ്പുവിനൊപ്പം അഭിനയിച്ച ഇത് നമ്മ ആള് എന്നിവയാണ് നയന്‍താരയുടെ പുതിയ റിലീസിങ് ചിത്രങ്ങള്‍. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം എകെ സാജന്റെ പുതിയ നിയമത്തിലാണ് അഭിനയിക്കുന്നത്.
തമിഴില്‍ ഹാട്രിക്ക് ഹിറ്റുമായി മിന്നി നില്‍ക്കുന്ന നയന്‍സ് തന്റെ 31ാം ജന്മദിനം ആഘോഷിക്കാന്‍ കഴിഞ്ഞ ദിവസം റോമില്‍ പോയത് വാര്‍ത്തായയിരുന്നു. എന്നാല്‍ ഒറ്റയ്ക്കല്ല നയന്‍സ് പോയത് മറിച്ച് താരത്തിന്റെ കാമുകന്‍ എന്ന് പാപ്പരാസികള്‍ വിശേഷിപ്പിക്കുന്ന സംവിധായകന്‍ വിഘ്‌നേഷിനൊപ്പമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. റോമില്‍ നിന്നും ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ച വിഷയം.
നേരത്തെ വിഘ്‌നേഷും നയന്‍സും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ഇരുവരും രംഗത്തെത്തിയതോടെ ഗോസിപ്പുകള്‍ കെട്ടടങ്ങിയിരുന്നു. എന്നാല്‍ പുതിയ ചിത്രങ്ങള്‍ പാപ്പരാസികളെ വീണ്ടും ഇക്കാര്യത്തില്‍ സജീവമാക്കി യിരിക്കുകയാണ്. റോമില്‍ നിന്നും മടങ്ങി എത്തുന്ന നയന്‍താരയുടെ അടുത്ത ചിത്രം വിഘ്‌നേഷിനൊപ്പം തന്നെയാണ്. തൃഷയും നയന്‍താരയുമാണ് ചിത്രത്തിലെ നായികമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha