Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യെന്തിരന്‍ 2: രജനികാന്തിന്റെ വില്ലനായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍

17 DECEMBER 2015 07:16 PM IST
മലയാളി വാര്‍ത്ത.

തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന യെന്തിരന്‍ 2ല്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു. രജനികാന്തും എമി ജാക്‌സണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ഷങ്കറിനൊപ്പം രജനികാന്തും അക്ഷയ് കുമാറും നായിക ആമി ജാക്‌സണും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ചേര്‍ന്നുള്ള ഫോട്ടോ പുറത്തുവന്നതോടെയാണ് ചിത്രത്തില്‍ വില്ലനാരാണെന്ന് സ്ഥിരീകരിച്ചത്. ഹോളിവുഡില്‍ നിന്നും വില്ലന്‍ കഥാപാത്രം വരുന്നുവെന്നും ആര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ വില്ലനായി എത്തുമെന്നുമായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ അക്ഷയ് കുമാര്‍ ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. പിന്നീട് ശങ്കറുമായി ചര്‍ച്ചയും നടത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലുള്ള ഇ.വി.പി. ഫിലിം സിറ്റിയില്‍ തുടങ്ങി. ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ് ശങ്കറിന്റെ തന്റെ പതിമൂന്നാമത്തെ ചിത്രം ആരംഭിച്ചത്. യന്തിരന് വേണ്ടി സംഗീതം ഒരുക്കിയ എ.ആര്‍.റഹ്മാന്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി വിശേഷിക്കപ്പെടുന്ന യന്തിരന്‍ 2 നിര്‍മ്മിക്കുന്നത് ലിക്കാ ഇന്റര്‍നാഷണല്‍ ആണ്. ബോളിവുഡില്‍ നിന്നുമുള്ള ഒരു പ്രമുഖ നടിയും ചിത്രത്തിലുണ്ടാവുമെന്ന് അറിയുന്നു. നീരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന യന്തിരന്‍ 2വില്‍ മേക്കപ്പ് കൈകാര്യം ചെയ്യുന്നത് ഹോളിവുഡിലെ പ്രശസ്തമായ വീറ്റ വര്‍ക്ക്‌ഷോപ്പില്‍ നിന്നുമുള്ള സീന്‍ ഫുട്ട് ആണ്.
എആര്‍ റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രജനിയും നായിക ആമി ജാക്‌സണും ഷങ്കറും അക്ഷയ്കുമാറും ചേര്‍ന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അക്ഷയ്കുമാറും ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (48 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (50 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (51 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends