Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ആയിരങ്ങള്‍ക്ക് ചോറുപോട്ട കടവുള്‍; തിരുവനന്തപുരത്തെ പ്രണയിച്ച ക്യാപ്റ്റന്റെ അറിയാ കഥകൾ!!

29 DECEMBER 2023 06:20 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടന്‍ വിജയകാന്ത് ജീവത്തിലുടനീളം നെഞ്ചോടുചേര്‍ത്ത നഗരമാണ് തിരുവനന്തപുരം. അവിടെ സിനിമയെന്ന സ്വപ്നം പേറി അലഞ്ഞുനടന്ന മധുരക്കാരന്‍ പയ്യന്‍ പിന്നീട് തിരുവനന്തപുരത്തെ പ്രശസ്തമായ ചാല കമ്പോളത്തിൽ ഒരു ആഭരണക്കട നടത്തിയത് നിയോഗം തന്നെയാണ്.

 


മധുരയില്‍ അരിമില്ലുടമയായിരുന്നു വിജയകാന്തിന്റെ അച്ഛന്‍ അളഗര്‍സാമി.  അദ്ദേഹത്തിന്റെ മകന്‍ തിരുവനന്തപുരത്ത് ഗോള്‍ഡ് കവറിങ് ജ്വല്ലറി ഉടമയായതും സിനിമ പോലൊരു കഥയാണ്. മധുരയിലെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്‌മിയുടെ വീട് ചാല പിള്ളയാർകോവിൽ ലെയ്‌നിലായിരുന്നു. മുത്തുലക്ഷ്‌മിയുടെ ഭർത്താവ് കണ്ണന്റെ സ്‌ഥാപനമായിരുന്നു ‘ജ്യോതി ജ്വല്ലറി മാർട്ട്’. കുട്ടിക്കാലത്ത് മുത്തുലക്ഷ്‌മിയുടെ വീട്ടിൽ താമസിക്കുമ്പോൾ ഇടയ്‌ക്കൊക്കെ ജ്വല്ലറിയിൽ പോകും. അവിടെ എപ്പോഴും നല്ല തിരക്കായിരുന്നു.


എന്നാല്‍ കണ്ണൻ മരിച്ചതോടെ ജ്യോതി ജൂവലറി പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ അവരെ സഹായിക്കാനാണ് കട വാങ്ങിയത്. പഴവങ്ങാടിക്കും ഓവര്‍ബ്രിജിനും ഇടയിലുള്ള ഭാഗത്തായിരുന്നു ജ്യോതി ജ്വല്ലറി മാര്‍ട്ട്. ഏഴു ലക്ഷം രൂപ കൊടുത്തു വാങ്ങിയ കട പക്ഷേ വിജയകരമായി നടത്താൻ വിജയകാന്തിന് കഴിഞ്ഞില്ല. കാരണം മനസ്സ് മുഴുവൻ സിനിമയുമായി നടന്ന യുവാവിന് കടയിലിരുന്നു കച്ചവടം ചെയ്യാനുള്ള മനസ്സുണ്ടായിരുന്നില്ല. ഒടുവില്‍ അത് അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് മറ്റാർക്കോ വിറ്റു. ഏതായാലും ഈ കാലയളവിൽ വിജയകാന്തിന് തമ്പാനൂരും ചാലയും പഴവങ്ങാടിയും മ്യൂസിയവും കോട്ടയും കോവളവും ഇവിടുത്തെ ആൾക്കാരുമെല്ലാം സ്വന്തം നാടുപോലെ പരിചിതമായി മാറി.

 

കുട്ടിയായിരുന്നപ്പോഴും വിജയകാന്ത് കൂട്ടുകാരോടൊപ്പം സ്ഥിരമായി തിരുവനതപുരത്ത് എത്തുമായിരുന്നു മധുരയിൽ നിന്ന് തിരുവന്തപുരത്ത്താൻ ട്രെയിനില്‍ ഒരു രാത്രിയുടെ ദൂരം പോലുമില്ല.  സ്കൂളില്‍ പഠിച്ച കാലം മുതല്‍ കൂട്ടുകാര്‍ക്കൊപ്പം ട്രെയിനില്‍ തിരുവനന്തപുരത്ത് വരും. മ്യൂസിയത്തിലും മൃഗശാലയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്തും കോവളത്തുമൊക്കെ ചുറ്റിത്തിരിയും. സര്‍ക്കസ് കാണും. സിനിമ കാണും. എല്ലാം കഴിഞ്ഞ് ഏതെങ്കിലും കടയില്‍ കയറി ഭക്ഷണം കഴിക്കും.  കുറച്ചുകൂടി വളര്‍ന്നപ്പോള്‍ തിരുവനന്തപുരത്തെത്തിയാല്‍ പ്രധാന പരിപാടി തന്നെ സിനിമ കാണലായി. ശ്രീകുമാര്‍ തിയറ്ററായിരുന്നു ഏറ്റവും ഇഷ്ടം.

 

കുറച്ചൊന്നു വളർന്നതോടെ മനസ്സിലെ സിനിമ മോഹവും ഒപ്പം വളർന്നു. സിനിമാക്കാരുടെ തട്ടകമായ മദ്രാസിലെ വിട്ട് വിജയകാന്ത് എത്തിയത് തിരുവനതപുരത്ത് ..കാരണം മലയാള നടൻ സത്യനോട് അന്ധമായ ആരാധന ആയിരുന്നു വിജയകാന്തിന് ..അവസരം തേടി മുട്ടാത്ത വാതിലുകളില്ല രാവിലെ ചാലയിലെ വീട്ടിൽ നിന്നിറിങ്ങിയാൽ ചാൻസ് ചോദിച്ച് പലരെയും പോയിക്കാണും ക്ഷീണിച്ചു തിരികെയെത്തുമ്പോൾ ജ്വല്ലറിയിൽ കയറിയിരിക്കും. മുന്‍പ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലും കഴിവില്ലെന്നുപറഞ്ഞ് ചിത്രീകരണ സമയത്ത് പുറത്താക്കി.

 

അതോടെയാണ് എങ്ങനെയും സിനിമാതാരമാകണമെന്ന് വാശിയായതും മലയാളത്തില്‍ അവസരം ചോദിച്ച് അലഞ്ഞതും. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വിജയകാന്ത് തിരുവനന്തപുരം നഗരത്തില്‍ ഒരുപാട് അലഞ്ഞു. എന്നാല്‍ കറുത്തുതടിച്ച തമിഴന് മലയാളസിനിമയില്‍ ആരും അവസരം നല്‍കിയില്ല. അക്കാലത്ത് വ്യാഴാഴ്ച രാത്രി മധുരയില്‍ നിന്ന് ട്രെയിന്‍ കയറും.  ചാന്‍സ് ചോദിച്ച് അലഞ്ഞുവലഞ്ഞ് ഞായറാഴ്ച തിരികെപ്പോകും. പിന്നീട് പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവായി മാറിയ ബാല്യകാല സുഹൃത്ത് ഇബ്രാഹിം റാവുത്തറും ഒപ്പമുണ്ടാകും. സിനിമയില്‍ ചാന്‍സ് നിഷേധിച്ചവരെയൊക്കെ വിജയകാന്ത് പിന്നീട് കണ്ടിട്ടുണ്ട്. ഒരു പരിഭവവും കാട്ടിയിട്ടില്ല.

 


പണ്ട് ഓണക്കാലത്ത് മിക്കവാറും വിജയകാന്ത് തിരുവനന്തപുരത്തുണ്ടാകും ഓണത്തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിലിരിക്കും. അല്ലെങ്കില്‍ വെറുതേ ഇറങ്ങി നടക്കും. സത്യൻ, ജയൻ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരെ വലിയ ഇഷ്‌ടമായിരുന്നു. അവരുടെ എല്ലാ സിനിമകളും കാണും. ‘തുലാഭാരം’കണ്ട് കരഞ്ഞിട്ടുണ്ട്. ഉപ്പേരി കഴിച്ചുകൊണ്ടാണ് സിനിമ കാണല്‍.  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനവും മുടക്കിയിരുന്നില്ല.  അന്ന് നഗരത്തില്‍ എല്ലായിടത്തും നടന്നാണ് പോയിരുന്നത്. പിന്നീട് നഗരം വളര്‍ന്നപ്പോള്‍ നടന്നെത്താന്‍ ബുദ്ധിമുട്ടായി. മോഹന്‍ലാലിന്റെ അഭിനയ രജതജൂബിലി ആഘോഷത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പഴവങ്ങാടി എവിടെയെന്ന് കാര്‍ ഡ്രൈവറോട് ചോദിച്ചു. ‘അത് കുറേ ദൂരെയാണ് സാര്‍’ എന്നായിരുന്നു മറുപടി എന്ന് പിന്നീട് വിജയകാന്ത് തന്നെ പറഞ്ഞിട്ടുണ്ട്.

 

മലയാള സിനിമ ലോകത്തിനും വിജകാന്ത് ഏറെ പ്രിയപ്പെട്ടവൻ തന്നെയാണ്. നടൻ വിജയകാന്തിന്റെ വിയോഗത്തോടെ ഒരു യഥാർഥ മനുഷ്യ സ്നേഹിയെയാണ് നഷ്ടപ്പെട്ടതെന്ന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു. മധുരക്കാരനും തിരുവനന്തപുരംകാരനുമായി കഴിഞ്ഞിരുന്ന വിജയകാന്ത് പിന്നീട് ചൈന്നൈ വാസിയായി രാഷ്ട്രീയത്തിലിറങ്ങി.

ഒരിക്കല്‍ കിങ് ആവുമെന്ന് കരുതിയ വിജയകാന്ത്, പിന്നീട് കിങ്‌മേക്കറെങ്കിലുമാവുമെന്ന് കരുതിയാണ് പല പ്രധാനപാര്‍ട്ടികളും സഖ്യങ്ങള്‍ക്ക് ശ്രമിച്ചത്. ഒടുവില്‍ ഒന്നുമാവാതെ നാള്‍ക്കുനാള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലതെറ്റുന്ന പാര്‍ട്ടിയായി മാറുകയായിരുന്നു ഡി.എം.ഡി.കെ. പക്ഷെ സിനിമാലോകം അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു


പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റനെന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം എംഎ കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈയിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. വിജയകാന്ത് വിടവാങ്ങുമ്പോള്‍ ആയിരങ്ങള്‍ക്ക് 'ചോറുപോട്ട കടവുള്‍' കൂടിയാണ് വിട പറയുന്നത്. തമിഴ് സിനിമ ലോകത്ത് പുരൈച്ചി കലൈഞ്ജര്‍ എന്ന് അറിയപ്പെടുന്നതിനൊപ്പം അങ്ങനെയൊരു പേരും വിജയകാന്തിനുണ്ട്. നിരവധി സ്വത്തുക്കളും, അരിമില്ല് അടക്കം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് വിജയകാന്ത് സിനിമ അഭിനയത്തിലേക്ക് കടക്കുന്നത്. വലിയ കുടുംബത്തില്‍ നിന്നും വന്നിട്ടും ചെന്നൈയില്‍ സിനിമ മോഹവുമായി എത്തിയ 70കളില്‍ വിജയകാന്തിന് കഷ്ടപ്പാടുകള്‍ ഏറെയുണ്ടായിരുന്നു.

 

പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തില്‍ സെറ്റിലെ ഭക്ഷണത്തിന് മുന്നില്‍ നിന്ന് പോലും അപമാനിതനായി ഇറക്കിവിടപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ തമിഴ് സിനിമയില്‍ നായകനായി തന്‍റെ പേരും പെരുമയും വന്ന കാലത്ത് വിജയകാന്ത് തമിഴ് സിനിമ ലോകത്ത് ആദ്യം വരുത്തിയ മാറ്റം ഭക്ഷണത്തിലാണ്. എംഡിഎംകെ നേതാവ് ആയിരുന്ന കാലത്തും എന്നും വിജയകാന്തിന്‍റെ വീട്ടില്‍ ആയിരമോ, രണ്ടായിരമോ പേര്‍ക്കാണ് സൌജന്യ ഭക്ഷണം നല്‍കിയിരുന്നത്. വിശപ്പ് എന്നത് താന്‍ അനുഭവിച്ചതാണ് അത് മറ്റാരും അനുഭവിക്കരുത് എന്ന് പല രാഷ്ട്രീയ വേദികളിലും വിജയകാന്ത് പറയുമായിരുന്നു.

 

മുന്‍പ് നടികര്‍ സംഘം നേതാവായിരുന്ന സമയത്ത് വിജയകാന്ത് വലിയൊരു സംഘം നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ചേര്‍ത്ത് മധുരയില്‍ ഒരു സ്റ്റേജ് ഷോ നടത്തി. രാത്രി വൈകിയാണ് ഷോ കഴിഞ്ഞത്. അത് കഴിഞ്ഞ് അരമണിക്കൂറിനുള്ളിലായിരുന്നു ചെന്നൈയിലേക്ക് മടങ്ങേണ്ട ട്രെയിന്‍ അതിനാല്‍ തന്നെ താരങ്ങളും മറ്റുള്ളവരും ഭക്ഷണം പോലും കഴിക്കാതെ ട്രെയിനിലില്‍ കയറി.

ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ക്യാപ്റ്റന്‍ ആരും ഭക്ഷണം കഴിച്ചില്ലെന്ന കാര്യം മനസിലാക്കിയത്. ഒരു മണിക്കൂറിന് ശേഷം ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്റ്റേഷന്‍ പ്ലാറ്റ്ഫോം മൊത്തം ബുഫേ പോലെ വിവിധ ഭക്ഷണങ്ങള്‍ നിരത്തിയിരിക്കുന്നു. എല്ലാവരെയും ഇറക്കി ഭക്ഷണം ഓടി നടന്ന് നല്‍കി ക്യാപ്റ്റന്‍. അതിനിടയില്‍ തന്നെ തന്‍റെ സഹപ്രവര്‍ത്തകരുടെ വിശപ്പ് മനസിലാക്കി അതിന് സംവിധാനമുണ്ടാക്കി അദ്ദേഹം മാത്രമല്ല സംഘത്തിലെ അവസാനത്തെയാള്‍ കഴിക്കും വരെ ട്രെയിനും വിട്ടില്ല. അതിനുള്ള സംവിധാനവും ചെയ്തു - ഇത്തരം അതിശയോക്തി എന്ന് തോന്നാവുന്ന കഥകള്‍ ഭക്ഷണവും വിജയകാന്തും ഉള്‍പ്പെടുന്നത് ഏറെയുണ്ട് തമിഴകത്ത്


1980 കളില്‍ ആക്ഷന്‍ ഹീറോയിലേക്ക് ഉയര്‍ന്നു. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകവേഷമിട്ടു.


തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച വിജയകാന്തിനെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിരുന്നു. 1994ല്‍ എംജിആര്‍ പുരസ്‌കാരം, 2001ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസണ്‍ പുരസ്‌കാരം, 2009ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ല്‍ ഓണററി ഡോക്ടറേറ്റ് തുടങ്ങിയവ ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (10 minutes ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (27 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (32 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (34 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (40 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (2 hours ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (2 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (3 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

Malayali Vartha Recommends