മലയാളത്തിന്റെ സെലിന് തിരക്കോടു തിരക്ക്.. ധനുഷ് ചിത്രത്തില്‍ ശ്യാമിലിക്ക് പകരം നറുക്ക് വീണത് മഡോണയ്ക്ക്
ഡേറ്റില്ലാതെ താരം. കേരളത്തില്‍ പ്രേമത്തിലെ മലര് മിസ് തരംഗമായപ്പോള്‍ തമിഴ് നാട്ടുകാര്‍ ശ്രദ്ധിച്ചത് സെലിനെയാണ്. അതുകൊണ്ട് തന്നെ പ്രേമത്തിന് ശേഷം സെലിന് വന്ന അവസരങ്ങളും തമിഴകത്തു നിന്നാണ്. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിച്ച 'കാതലും കടന്ത് പോകും' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന് മുമ്പിതാ അടുത്ത ചിത്രവും റെഡി.
ധുരൈ സെന്തില്‍ കുമാറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തുന്ന 'കൊടി' എന്ന ചിത്രത്തില്‍ മഡോണ വേഷമിടും. കൂടാതെ നടി തൃഷയും ചിത്രത്തിലുണ്ട്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ചിത്രത്തിലെക്ക് ആദ്യം ശ്യാമിലിയെ ആണ് കണ്ടിരുന്നതെങ്കിലും ശ്യാമിലി മറ്റ് പ്രൊജക്ടുകളില്‍ തിരക്കിലായതുകൊണ്ട് മഡോണയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'കൊടി'യില്‍ ധനുഷ് ഡബിള്‍ റോളാണ് ചെയ്യുന്നത്. വെങ്കടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സന്തോഷ് നാരായണനാണ്. മഡോണ ഇപ്പോള്‍ മലയാളത്തില്‍ ദിലീപ് നായകനാകുന്ന'കിങ്ങ് ലയര്‍' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha