Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം വിശ്വാസ വഞ്ചന; അമലാപോള്‍ വിജയ് വേര്‍പിരിയലില്‍ വിശദീകരണവുമായി വിജയ്

03 AUGUST 2016 07:29 PM IST
മലയാളി വാര്‍ത്ത

എന്റെ കുടുംബം തകര്‍ന്നു. നിങ്ങള്‍ ആഘോഷിച്ചോളൂ. എല്ലാവര്‍ക്കുമുണ്ടല്ലോ കുടുംബം. അമലയെ തള്ളി പറയാതെ സ്വയം കുറ്റം ഏറ്റെടുത്ത് വിജയ്. എന്നിട്ടും ചില കാര്യങ്ങള്‍ വിജയ് വെളിപ്പെടുത്തി.തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന അമലാപോള്‍എ എല്‍ വിജയ് ദാമ്പത്യ തകര്‍ച്ചയില്‍ അമലാപോള്‍ വിശ്വാസ വഞ്ചന കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിജയ്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ രണ്ടു പേരുടെയും പക്ഷം പിടിച്ചും ഊഹാപോഹം പ്രചരിപ്പിച്ചും വാര്‍ത്തകള്‍ പടച്ചുവിടുന്ന പരിപാടി നിര്‍ത്തണമെന്നും വാര്‍ത്താകുറിപ്പിലൂടെ വിജയ് ആവശ്യപ്പെടുന്നു.
വിവാഹമെന്ന സാമൂഹിക ഉടമ്പടിയെ താന്‍ ഏറെ വിലമതിക്കുന്ന ആളാണെന്നും ഒരു വിവാഹത്തിന്റെ ഉറപ്പ് സത്യസന്ധതയും വിശ്വാസ്യതയുമാണ് അതില്ലാതാകുന്ന നിമിഷം ആ ബന്ധം തകരുമെന്നും വിജയ് പറയുന്നു. അമലയുമായുള്ള ജീവിതം ഈ രീതിയില്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇത്തരമൊരു തീരുമാനത്തില്‍ എത്തേണ്ടി വന്നത് വേദനിപ്പിക്കുന്നു. ഇനിയെനിക്ക് ബന്ധങ്ങളില്ല. ജീവിതം അന്താസ്സായി തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നും വിജയ് പറയുന്നു.
ഇത് തീര്‍ത്തും ദു:ഖകരമായ ഒരു കാര്യമാണ്. ഒമ്പതു ചിത്രം ചെയ്തയാള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ട്. തന്റെ സിനിമയിലെ പെണ്‍കഥാപാത്രങ്ങളെ ആത്മാഭിമാനവും കുലീനത്വവും ഉള്ളവരായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോടുള്ള തന്റെ നിലപാട് തന്നെയാണ് അത്. സ്വാതന്ത്ര്യത്തോടെ തന്നെയാണ് സ്ത്രീകള്‍ ജീവിക്കേണ്ടത് എന്ന നിലപാടിയെ എന്നും പിന്തുണച്ചിരുന്നു. അതുകൊണ്ടാണ് അമല സിനിമയില്‍ തുടരണം എന്ന നിലപാടിനെ കഴിയുന്ന വിധത്തിലെല്ലാം പിന്തുണച്ചത്.
കല്യാണശേഷം സിനിമയില്‍ തുര്‍ന്നതാണ് വിവാഹബന്ധം തകരാറിലാക്കിയതെന്നും തന്റെ വീട്ടുകാര്‍ക്ക് അതിഷ്ടമല്ലായിരുന്നെന്നും അമല നടത്തുന്ന വാദങ്ങള്‍ അവാസ്തവമാണ്. ദാമ്പത്യതകര്‍ച്ചയിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇക്കാര്യം സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിര്‍ബ്ബന്ധിക്കുകയായിരുന്നു. സ്വകാര്യജീവിതം പൊതുമദ്ധ്യത്തില്‍ വിളമ്പേണ്ട എന്ന് കരുതിയാണ് നിശബ്ദനായത്. എന്നാല്‍ ഏതൊരച്ഛനെയും പോലെ ആകുലത നിറഞ്ഞ തന്റെ പിതാവ് ഏതാനും കാര്യങ്ങള്‍ ഒരു ചാനലിനോട് പറഞ്ഞു. പക്ഷേ വാര്‍ത്തകളെല്ലാം പിന്നീട് അതിനെ ചൊല്ലിയായി.
പ്രശ്‌നത്തിന്റെ ശരിയായ കാര്യം അറിയാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിടുന്നത്. ഇത് പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും തന്റെ നിലപാടുകളെ മോശമാക്കി മാറ്റുകയാണ്. വേര്‍പിരിയലിനേക്കാള്‍ വേദനയാണ് അത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്നത്. സ്വകാര്യ ജീവിതത്തിനു വിലകല്‍പ്പിക്കുന്നവരും അത് മാനിക്കുന്നവരുമാണെങ്കില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് പറയുന്നു. ഇനി അമലയുടെ വിശദീകരണം കൂടിയാണ് ഈ വിഷയത്തില്‍ എത്തേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (6 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (28 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends