എനിക്ക് തമിഴിലെ ആ നടനെ വിവാഹം ചെയ്യണമെന്ന് നടി നികേഷ, ആരാണെന്നോ?
മോഡലും നടിയുമായ നികേഷ പട്ടേല്‍ തമിഴ് സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
തമിഴിലെ പ്രമുഖനായ നടനെ വിവാഹം ചെയ്യണമെന്ന് നികേഷ് തുറന്നിടിച്ചിരിക്കുകയാണ്. ആരാണ് ആ നടന് എന്നല്ലേ. വെറെ ആരുമല്ല. പ്രഭുദേവയെ വിവാഹം ചെയ്യണമെന്ന് നികേഷ തുറന്ന് പറഞ്ഞു. നികേഷയോട് ഒരു അഭിമുഖത്തില്‍ പ്രഭുദേവയോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിനാണ് എല്ലാവരെയും അതിശയിപ്പിച്ച് ഈ മറുപടി പറഞ്ഞത്.
അഭിനയമല്ല. പ്രഭുദേവയെ വിവാഹം കഴിക്കണമെന്നാണ് താരം കൊടുത്ത മറുപടി. നിങ്ങള്‍ ചോദിച്ചത് പ്രഭുദേവയോടൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചാണ് പക്ഷേ എനിക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ് ഇഷ്ടം. തങ്ങളിരുവരും അടുത്ത സുഹൃത്തുക്കളാണ്. കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണെന്നും നികേഷ അഭിമുഖത്തില്‍ പറഞ്ഞു.എന്നാല്‍ അഭിമുഖം വൈറലായതോടെ നിലപാട് മാറ്റി നികേഷ സാമൂഹ്യമാധ്യമത്തില്‍ കുറിപ്പെഴുതി.
വാര്‍ത്ത പച്ചക്കള്ളമാണെന്നും ഇത് വെറും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും ജോലിയും കുടുംബവുമായി താന്‍ തിരക്കിലാണെന്നും നികേഷ സാമൂഹ്യ മാധ്യമത്തില്‍ എഴുതി. എന്നാല്‍ പ്രഭുദേവയുടെ പിറന്നാള്‍ ദിനത്തില്‍ എന്റെ ലോകം എന്നായിരുന്നു നികേഷ പ്രഭുദേവയെ വിശേഷിപ്പിച്ചത്. തെലുങ്കിലും കന്നഡത്തിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ നികേഷ വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha