വീട്ടില്‍ വാറ്റണോ? വഴിയുണ്ട്…..വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി കിട്ടും

വീട്ടില്‍ മദ്യം നിര്‍മ്മിക്കണോ? വഴിയുണ്ടെന്ന ഇന്‍ര്‍നെറ്റ്. വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍വഴി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍വരവേല്‍പാണ് ലഭിക്കുന്നത്. അലെമ്പിക് പോസ്റ്റ് സ്റ്റില്‍ വിത്ത് ടി 500 ബോയിലര്‍, ടര്‍ബോ 500, ടര്‍ബോ 500 കണ്ടന്‍സര്‍, തുടങ്ങി 300ലധികം വാറ്റ് ഉപകരണങ്ങല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് വഴി പണം അടച്ചാല്‍ 15 ദിവസത്തിനുളളില്‍ സാധനം വീട്ടിലെത്തും.
ഉപകരണങ്ങള്‍ക്ക് പുറമേ മദ്യം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. 12,000 മുതല്‍ 39,000 രൂപ വരെ ചിലവാക്കിയാല്‍ മതി. വിലകൂടുതലുളള ഉപകരണങ്ങള്‍ക്ക് ഷിപ്പംഗ് ചാര്‍ജ് നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ വില്‍പ്പന എക്‌സൈസ് വകുപ്പ് അറിഞ്ഞിട്ടുണ്ടെങ്കിലും അറിഞ്ഞ മട്ട് കാണിക്കുന്നില്ല.
വാറ്റ് നിയമവിരുദ്ധമായ സ്ഥലങ്ങളിലില്‍, സാധനം വാങ്ങുന്നവര്‍ക്കാണ് ഉത്തരവാദിത്വമെന്നും സൈറ്റുകളില്‍ പറയുന്നുണ്ട്. അതിനാല്‍ സൈബര്‍ നിയമപ്രകാരം കേസെടുക്കാനാകില്ല. എന്നാല്‍ സാധനം ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത് വരുത്തുന്നവര്‍ക്കെതിരെ നടപിടയെടുക്കാന്‍ കേരളസര്‍ക്കാരിന് കഴിയും. ഇതിനകം നൂറുകണക്കിനാളുകളാണ് വാറ്റ് ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കഴിഞ്ഞത്.
കാലം ആധുനികമാകുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ മാത്രം എന്തിന് ആധുനീകരണം വാരാതിരിക്കുന്നത് എന്നാണ് ചോദ്യം. മദ്യം കേരളസര്‍ക്കാര്‍ നിയന്ത്രിച്ചതോടെയാണ് ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ചത്. ഇതിനുമുമ്പും വാറ്റ് ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമായിരുന്നെങ്കിലും സജീവമായിരുന്നില്ല.
ഇപ്പോള്‍ കേരളത്തിലെ പല വീടുകളിലും മിനിബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമ്പന്നരുടെ വീടുകളില്‍ മിനിബാര്‍ ഒരു അലങ്കാരമാണ്. സായാഹ്നപാര്‍ട്ടികളില്‍ മദ്യം ഇന്നും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സംസ്ഥാനത്ത് മദ്യം നിരോധിക്കുകയാണെങ്കില്‍ എങ്ങനെയാണ് ഇത്തരം പാര്‍ട്ടികള്‍ നടത്താനാവുക എന്ന ചോദ്യമാണ് ബാക്കിയാവുക?
ആവശ്യാനുസരണം 12,000 രൂപക്ക് മദ്യം നിര്‍മ്മിച്ച് നല്‍കുകയാണെങ്കില്‍ അത് ലാഭകരമാണെന്നാണ് മദ്യപാനികള്‍ പറയുന്നത്. വീട്ടില്‍ തയ്യാറാക്കുമ്പോള്‍ ഒര്‍ജിനല്‍ മദ്യം തന്നെ തയ്യാറാക്കാം. മായം കലര്‍ത്തുകയും വേണ്ട. ആവശ്യാനുസരണം ലഹരി വര്‍ധിപ്പിക്കുകയും ചെയ്യാം. ഏതായാലും കേരളസര്‍ക്കാരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഞങ്ങള്‍ വാറ്റുപകരണങ്ങളുടെ സൈറ്റിന്റെ പേര് പുറത്തുവിടുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha