ഗ്രൂപ്പ് തര്‍ക്കം ഉദ്യോഗസ്ഥ തലത്തിലേക്ക് : രമേശ് മുഖ്യനെതിരെ കടുത്ത നിലപാടില്‍

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക് പോര് രൂക്ഷതയിലേക്ക്. സി.പി. നായര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന വാദവുമായി ഐ. ഗ്രൂപ്പ് രംഗത്തെത്തും. അടുത്ത മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്യാനും രമേശ് തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ തനിക്ക് മുമ്പുണ്ടായ അനുഭവങ്ങള്‍ കാരണമാണ് കേസ് പിന്‍വലിക്കാന്‍ അംഗീകാരം നല്‍കിയത് ആഭ്യന്തരവകുപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുമ്പ് ഇത്തരമൊരു കേസില്‍ കേസ് പിന്‍വലിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
യഥാര്‍ത്ഥത്തില്‍ കോടതിയിലുള്ള കേസുകള്‍ പിന്‍വലിക്കുന്നത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രി ഫയലില്‍ അനുമതി നല്‍കണമെന്നു മാത്രം. മയോലപ്പുഴ ക്ഷേത്രത്തില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ സി.പി. നായരെ വധിക്കാന്‍ ശ്രമിച്ചവര്‍ ഐ ഗ്രൂപ്പുകാരാണ്. ഐ ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് കേസ് പിന്‍വലിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. വിവാദം കൊളുത്തിവിട്ടതും മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് അറിയുന്നു.
അതേസമയം എ ഗ്രൂപ്പിനുവേണ്ടി രംഗത്തെത്തിയ ടോമിന്‍ തച്ചങ്കരിയെ ഐ ഗ്രൂപ്പ് ഒതുക്കി. തച്ചങ്കരിയുടെ അനധികൃത സ്വത്ത്‌സമ്പാദനത്തെ കുറിച്ച് അനേ്വഷണത്തിന് ഇത്തരവിട്ടാണ് ഐ ഗ്രൂപ്പ് പകരം പൂട്ടിയത്. മാത്രവുമല്ല തച്ചങ്കരിക്കെതിരെ നടപടിയെടുത്ത വിവരം കൃത്യസമയത്ത് പത്രങ്ങള്‍ക്ക് ചോര്‍ത്തിയും കൊടുത്തു.
എ - ഐ ഗ്രൂപ്പ് വടംവലി യഥാര്‍ത്ഥത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ തലത്തിലാണ്. ഉദേ്യാഗസ്ഥരെ ഉപയോഗിച്ചാണ് ഇരുഗ്രൂപ്പുകളും പോര് ശക്തമാക്കിയിരിക്കുന്നത്. വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍ മന്ത്രിമാര്‍ പൊട്ടിച്ചിരിക്കും.
അതിനിടെ വിദ്യാഭ്യാസ വകുപ്പിലെ ഉദേ്യാഗസ്ഥര്‍ക്കെതിരെ ലീഗും രംഗത്തെത്തി, മനപൂര്‍വ്വം വിവാദമുണ്ടാക്കി ലീഗ് മന്ത്രിമാരുടെ ഇമേജ് നശിപ്പിക്കുന്നു എന്ന ആരോപണവുമായാണ് ലീഗ് സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്. ഉദേ്യാഗസ്ഥരില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്കൊപ്പം കോണ്‍ഗ്രസുകാരും ഉണ്ടെന്ന കാര്യമാണ് ലീഗിനെ വേദനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha