കുഞ്ഞാലിക്കുട്ടിയുടെ മോടി കൂട്ടാന്‍ മോദിയുടെ പരസ്യകമ്പനി

മുമ്പ് മുഖ്യമന്ത്രിയുടെയും ഇപ്പോള്‍ മന്ത്രി കെ സി ജോസഫിന്റെയും സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പബ്‌ളിക് റിലേഷ്‌സ് വകുപ്പിനെ കൈയ്യൊഴിയാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചു. വൈകാതെ പൊതുമരാമത്ത് വകുപ്പും വ്യവസായ വകുപ്പിന്റെ വഴിയേ വരും.
വ്യവസായ വകുപ്പിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിന്റെ പിആര്‍ വകുപ്പ് പരാജയപ്പെട്ടു എന്നു ബോധ്യമായതിനെ തുടര്‍ന്നാണ് ലീഗ് തങ്ങളുടെ പ്രചാരകരായി ഗുജറാത്ത് കമ്പനിയെ കണ്ടെത്തിയത്. ഗുജറാത്ത് കമ്പനിയെയും നിങ്ങളറിയും. നരേന്ദ്രമോഡിയുടെ പി ആര്‍ ഏജന്‍സിയായ ആപ്‌കോ വേള്‍ഡ് വൈഡ്. വ്രൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ ഒരു പ്രാദേശിക നേതാവായിരുന്ന മോഡിയുടെ നേട്ടങ്ങള്‍ ദേശീയ തലത്തിലെത്തിച്ച കമ്പനിയാണ് ഇത്.
ഒമ്പതു മാസത്തെ കരാറാണ് ഒപ്പിടുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പത്തു മാസത്തെ കാലാവധിയാണുള്ളത്.
2001-2006 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണ നേട്ടങ്ങളില്‍ പിന്നിലായി പോയ കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് സുവര്‍ണകാലമാണ്. അന്ന് മന്ത്രി സ്ഥാനം ഉപേക്ഷിച്ചു പോയ കുഞ്ഞാലിക്കുട്ടി ഇന്ന് മന്ത്രി മുഖ്യനാണ്.
ഐഎഎസുകാരനായ പിഎച്ച് കുര്യനാണ് നരേന്ദ്രമോഡിയുടെ പരസ്യ ഏജന്‍സിയെ കുഞ്ഞാലിക്കുട്ടിക്ക് പരിചയപ്പെടുത്തിയത്. ഡിജിറ്റല്‍ കേരള, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പദ്ധതികള്‍ക്കായിരിക്കും പരസ്യത്തില്‍ മുന്‍ തൂക്കം നല്‍കുക. നരേന്ദ്രമോഡി ദേശീയ തലത്തില്‍ ഉയര്‍ന്നതോടെ പരസ്യ ഏജന്‍സിയെ കുറിച്ച് ദേശീയ തലത്തില്‍ തന്നെ മതിപ്പുണ്ടാക്കിയിരുന്നു. പല ഇന്ത്യന്‍ സംസ്ഥാനങ്ങളും പരസ്യ ഏജന്‍സിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. പരസ്യ ഏജന്‍സിയില്‍ ചില മലയാളി പത്ര പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നുണ്ട്.
കോടികളാണ് പദ്ധതിക്ക് വേണ്ടി വ്യവസായ വകുപ്പ് ചെലവഴിക്കാന്‍ ഒരുങ്ങുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ പുറം ലോകം അറിയാതിരുന്നാല്‍ എന്തു ചെയ്യണമെന്നാണ് വ്യവസായ വകുപ്പ് ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍ഡിയെ ഇതിനകം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മടുത്തു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha