ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കെഎസ്ആര്‍ടിസി ബസ് സമീപത്തിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് സമീപത്തിലൂടെ കെ എസ് ആര്‍ടിസി ബസുകള്‍ സഞ്ചരിക്കുകയാണെങ്കില്‍ ശ്രദ്ധ ഇരട്ടിയാക്കണം . കാരണം കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്നു.
കേരള പോലീസിന്റെ കണക്കു പ്രകാരം 2014 ല്‍ 1017 കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെയാണ് അപകടത്തിന് കേസെടുത്തത്. ഇതില്‍ 195 പേര്‍ മരിച്ചു. 1206 പേര്‍ക്ക് പരിക്കേറ്റു. 2012ല്‍ 1096 അപകടങ്ങളിലായി 194 പേര്ഡ മരിച്ചു. 2012 ല്‍ 214 പേരാണ് ബസപകടത്തില്‍ മരിച്ചത്.
അപകടമുണ്ടാക്കിയെന്ന് കരുതി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ആരും ഒന്നും ചെയ്യാറില്ല. ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദാക്കുമെന്ന നടപടിയാണ് സാധാരണ ചെയ്യാറ്. ആറു മാസത്തേക്ക് ബസ് ഓടിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തും. ഇക്കാലയളവില്‍ ഡ്രൈവര്‍മാര്‍ക്ക് മറ്റേതെങ്കിലും ജോലി നല്‍കും. ബസോടിക്കേണ്ടതില്ലെന്ന സമാധാനം ഉണ്ടാവുകയും ചെയ്യും.
ബസ് ഡ്രൈവര്‍മാര്‍ മനപൂര്‍വ്വം ഇടിച്ചു കൊന്നാലും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കാറുള്ളത്. ഇത് ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ്. ബസിടിച്ച് മരിക്കുന്ന കുടുംബങ്ങളെ കുറിച്ച് കെ എസ് ആര്‍ടിസി ആലോചിക്കാറുപോലുമില്ല. കെ എസ് ആര്‍ടിസി നഷ്ടത്തിലായതിനാല്‍ അടിയന്തിര ദുരിതാശ്വാസം പോലും അപകടത്തില്‍ പെടുന്നവര്‍ക്കും മരിക്കുന്നവര്‍ക്കും ലഭിക്കാറില്ല.
അതുകൊണ്ടു തന്നെ കെഎസ്ആര്‍ടിസി വരുന്നതു കാണുമ്പോള്‍ ഒഴിഞ്ഞു പോവുകയാണ് ഏക പോം വഴി. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ നിങ്ങളെ കയറ്റിയിറക്കിയെന്ന് വരും. മനുഷ്യത്വം കൊണ്ടു തീണ്ടാത്തവരാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെന്ന് സാധാരണ പറയാറുണ്ട്. മനുഷ്യത്വമുള്ളവരാകട്ടെ ഇരട്ടി ട്രിപ്പുകള്‍ കാരണം നിന്നു തിരിയാന്‍ നേരവുമില്ല. വോള്‍വോ ബസോടിക്കുന്നവര്‍ക്ക് പരിശീലനം പോലും നല്‍കാത്ത സ്ഥാപനമാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha