മാണി അരുവിക്കരയില്‍ വന്നാല്‍ കണിച്ച് തരാമെന്ന് പറഞ്ഞ പി സി ജോര്‍ജ്ജ് മുങ്ങി, രാഷ്ട്രീയം വെറും വാചകമടിയല്ലെന്ന് തെളിയിച്ച് കെ എം മാണി

അരുവിക്കരയില്‍ വരാമെങ്കില്‍ കാണിച്ചു തരാമെന്ന പിസി ജോര്‍ജിന്റെ വെല്ലുവിളി ഏറ്റെടുത്ത് അരുവിക്കരയിലെത്തിയ കെ എം മാണിയെ കാണാന്‍ പിസി ജോര്‍ജിന്റെ പൊടി പോലുമുണ്ടായിരുന്നില്ല. രാഷ്ട്രീയം വെറും വാചകമടിയല്ലെന്ന പാഠമാണ് ഇതിലൂടെ മാണി കേരളത്തിനു നല്‍കിയത്. മാണി തങ്കകട്ടിയല്ലേ, സ്വര്‍ണകട്ടിയല്ലേ, എങ്കിലൊന്ന് വാ, കാണിച്ചു തരാമെന്നായിരുന്നു ജോര്‍ജിന്റെ വെല്ലുവിളി.
അരുവിക്കരയിലെത്തിയ മാണിയാകട്ടെ പിസി ജോര്‍ജിനെ മൈന്‍ഡു ചെയ്തു പോലുമില്ല. തനിക്ക് ജോര്‍ജി തരമല്ലെന്നായിരുന്നു മാണിയുടെ മട്ട്. എന്നാല്‍ പ്രസംഗത്തില്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി ബൊമ്മെയാണെന്ന് പരിഹസിക്കുകയും ചെയ്തു. വിഎസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം മാണിക്കെതിരെ രംഗത്തെത്തിയിരുന്നു. അച്യുതാനന്ദന്‍ ജീവപര്യന്തത്തിന് വിധിച്ച തടവുപുള്ളിയാണെന്നാണ് മാണി പരിഹസിച്ചത്. ആത്മവിശ്വാസത്തിലായിരുന്നു മാണി.
ബാര്‍കോഴ എന്നാല്‍ മണ്ണാങ്കട്ടയാണെന്ന് മാണി ആവര്‍ത്തിച്ചു. ചിലര്‍ തനിക്കെതിരെ മെനഞ്ഞെടുത്ത സാങ്കല്പിക മനുഷ്യന്‍ ഇപ്പോള്‍ മരിച്ചു കഴിഞ്ഞതായും മാണി പറഞ്ഞു. മാവ് പൂത്തിരിക്കുമ്പോള്‍ കല്ലെറിയാന്‍ താല്പര്യം വര്‍ദ്ധിക്കുമെന്നും മാണി പറഞ്ഞു. പാലായില്‍ നിന്നുള്ള തന്റെ വിജയം ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്റെ തെളിവാണെന്നും മാണി പറഞ്ഞു. പി.സി ജോര്‍ജ്ജിന്റെ അടപ്പ് തെറിച്ചിരിക്കുകയാണ്.
അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ഒരു പരിഹാസമായി മാറ്റി കഴിഞ്ഞു. പഴയ എസ്‌ഐയുസി മട്ടിലാണ് പ്രചാരണം. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ കൊണ്ടു വരാന്‍ മാണി അരുവിക്കരയില്‍ വെല്ലുവിളിച്ചു. ഒരു തെളിവുമില്ലാത്ത ബലൂണാണ് ഇപ്പോള്‍ പൊട്ടിയതെന്നും മാണി പരിഹസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha