യോഗാദിനം ഉമ്മന്‍ചാണ്ടി അവഗണിച്ചു: ബിജെപി ആയുധമാക്കും

കേരളത്തിലെ മന്ത്രിമാര്‍ യോഗാദിനം അവഗണിച്ചത് ബിജെപി രാഷ്ട്രീയ ആയുധമാക്കും. കേരളത്തിലെ മന്ത്രിസഭ ഹിന്ദുക്കള്‍ക്ക് എതിരാണെന്ന രാഷ്ട്രീയ പ്രചരണമായിരിക്കും ബിജെപി നടത്തുക. ഇതിന് അരുവിക്കരയില്‍ നിന്നും തുടക്കം കുറിക്കും. ബിജെപി സംസ്ഥാന നേതാക്കള്‍ ലക്ഷ്യമിടുന്ന ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് കേരളത്തിലെ മന്ത്രിമാരുടെ പ്രവര്‍ത്തനശൈലി സഹായകരമായി മാറിയെന്ന് രാഷ്ട്രീയ വൃത്തങ്ങളും വിലയിരുത്തുന്നു.
യോഗയ്ക്ക് ഹിന്ദു അജണ്ടയാണുള്ളതെന്ന പ്രചാരണമാണ് ക്രൈസ്തവ സമൂഹം നടത്തിയിരുന്നത്. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് വിട്ടു നില്‍ക്കുകയും ചെയ്തു. അതേസമയം ക്രൈസ്തവനായ ചീഫ് സെക്രട്ടറി യോഗാഭ്യാസത്തില്‍ പങ്കെടുക്കുകയും ചെയ്തു. രാജ്യം ഒന്നടങ്കം ഒരാശയത്തിനു പിന്നില്‍ അണി നിരന്നപ്പോള്‍ ഒരു സംസ്ഥാനം വിട്ടു നിന്നത്് ബിജെപിക്ക് ഗുണകരമായി മാറിയിരിക്കുകയാണ്.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സര്‍ക്കാരാണെന്ന പ്രചരണം ഇപ്പോള്‍ തന്നെ ശക്തമാണ്. ക്രൈസ്തവ ഇസ്ലാം ഏകീകരണമാണ് കേരളത്തിലുള്ളതെന്ന വാദത്തിന് ബലം പകരുന്നതായിരുന്നു കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന യോഗാദിനം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം യോഗാഭ്യാസത്തില്‍ ആരോഗ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി യോഗാഭ്യാസം നടത്തുമ്പോള്‍ മുഖ്യമന്ത്രി സംസ്ഥാനത്ത് അതിനു നേതൃത്വം നല്‍കണമെന്നാണ് ബിജെപിയുടെ വാദം.
യോഗയിലൂടെ ഹിന്ദു അജണ്ട അടിച്ചേല്പിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തും എന്നാല്‍ യോഗക്ക് മതമില്ലെന്നാണ് ബിജെപിയുടെ വാദം. യോഗാഭ്യാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന് സംഭവിച്ച ഒരു പാളിച്ചയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി യോഗക്ക് എതിരാണെങ്കിലും ഉമ്മന്‍ചാണ്ടി വെറുമൊരു കോണ്‍ഗ്രസുകാരനല്ല. കേരളത്തില്‍ ഹൈന്ദവ ഏകീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ കേന്ദ്ര മന്ത്രിമാര്‍ അതു കൊണ്ടു തന്നെയാണ് യോഗാ ദിനത്തില്‍ കേരളത്തില്‍ ക്യാമ്പ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha