മേയ് 16 ന് കേരളം ഇടഞ്ഞാല്‍ ... ഉമ്മന്‍ചാണ്ടി രാജിവക്കും, ചെന്നിത്തല മുഖ്യമന്ത്രിയാവില്ല, പകരം വരുന്നതോ സാക്ഷാല്‍ സുധീരനും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം കോണ്‍ഗ്രസിന് എതിരായാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കോണ്‍ഗ്രസിന് ക്ഷീണം സംഭവിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വരും. അത്തരമൊരു നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടുന്നതിനു മുമ്പേ രാജിവയ്‌ക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ആലോചന. പകരം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതുന്നില്ല. ചുരുങ്ങിയ കാലം കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ബി ടീം ആയി മാറിക്കഴിഞ്ഞ ചെന്നിത്തലക്ക് മുഖ്യമന്ത്രിയായിരിക്കാനുളള ആര്‍ജ്ജവമില്ല. പകരം മറ്റൊരു നേതാവിനെ സംസ്ഥാനത്ത് നിന്നും കണ്ടെത്തി തരും. വി.എം.സിധീരന്റെ പേരിനാണ് മുന്‍തൂക്കം. അഴിമതി വിരുദ്ധ ഇമേജുളള നേതാവാണ് സുധീരന്‍. ആന്റണിയുടെ ഉറ്റതോഴനുമാണ്.
മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടായപ്പോള്‍ ആന്റണിയോട് കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. അന്ന് തിരുവനന്തപുരത്തെത്തിയ സോണിയാഗാന്ധി കേരളത്തില്‍ എല്ലാവരും ആന്റണിക്കെതിരാണെന്ന് പറഞ്ഞിരുന്നു. രാജിവയ്‌ക്കണമെന്ന് പറഞ്ഞില്ലെങ്കിലും രാജി വേണ്ടി വരുമെന്ന സൂചനയാണ് നല്‍കിയത്. തനിക്ക് ഇത്തരമൊരവസരം പോലും വേണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍.
രാജിവയ്‌ക്കണമെന്ന ചിന്തയില്‍ നിന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലുളള വിജയം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കോണ്‍ഗ്രസ് തോറ്റാല്‍ അതിന്റെ ഇത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്നും ജയിച്ചാല്‍ അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ടായിരുന്ന ആന്റണിയോടും ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജയിക്കും എന്നായിരുന്നു ആന്റണിയുടെ മറിപടി. അതേസമയം കോണ്‍ഗ്രസ് ഏഴ് സീറ്റിനപ്പുറം പോകില്ലെന്നാണ് ആന്റണിയുടെ മനസിലിരുപ്പ്. അങ്ങനെ സംഭവിച്ചാല്‍ ഉമ്മന്‍ചാണ്ടി അധികാരമൊഴിയാന്‍ ആദ്യം ചരടുവലിക്കുന്നത് ആന്റണിയായിരിക്കും. നേരത്തെ ആന്റണിയെ പുറത്താക്കാന്‍ മുമ്പില്‍ നിന്നതും ഉമ്മന്‍ചാണ്ടിയായിരുന്നു.
ഫയലുകള്‍ പെട്ടെന്ന് നോക്കി തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തന്റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഏഴു സീറ്റ് മാത്രം ലഭിക്കുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിയെ പക്ഷേ ആകുലനാക്കുന്നില്ല. തന്റെ നേതാക്കളും യു.ഡി.എഫ് നേതാക്കളും ചേര്‍ന്ന് കോണ്‍ഗ്രസിനെ തറപറ്റിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതീക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha