സിനിമ മോശമെന്ന് പ്രചരിപ്പിച്ചു; പൃഥ്വിരാജ് പിആര്‍ഒയെ അടിക്കാന്‍ ശ്രമിച്ചു

തന്റെ പുതിയ ചിത്രമായ സെവന്‍ത് ഡേ മോശമാണെന്ന് പ്രചരിപ്പിച്ച സിനിമാ പി.ആര്‍ഒയെ പൃഥ്വിരാജ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ശംഖുംമുഖത്തായിരുന്നു സംഭവം. രാജുവിന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ പി.ആര്‍ഒ എത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് സെറ്റിലുള്ളവര്‍ രാജുവിനെ പിടിച്ചുമാറ്റി. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പി.ആര്‍ഒ പറഞ്ഞു.
തുടര്‍ന്ന് രാജു തന്നോട് ഇക്കാര്യം പറഞ്ഞയാളെ ഫോണില്‍ ബന്ധപ്പെട്ടു. കോട്ടയത്തെ ഒരു തിയറ്ററില്‍ സിനിമ കണ്ട ശേഷം ഉടമയോട് അവാര്‍ഡ് മൂഡിലുള്ള സിനിമയാണ് സെവന്‍ത് ഡേയെന്ന് പി.ആര്‍.ഒ പറഞ്ഞെന്നാണ് ആരോപണം. ഒടുവില്‍ പ്രശ്‌നം സെറ്റിലുള്ളവര്‍ പരിഹരിച്ചു. പുതിയ ചിത്രത്തിന്റെ നല്ല ലൊക്കേഷന്‍ റിപ്പോര്‍ട്ടുമായാണ് പി.ആര്‍.ഒ സെറ്റില്‍ നിന്ന് യാത്രയായത്.
പണ്ട് മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്‌സ് എന്ന സിനിമ മെഷ്യന്‍ 90 ഡേയ്‌സ് എന്ന് ഈ പി.ആര്‍.ഒ പ്രമുഖമായ സിനിമാ മാസികയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം വിളിച്ച് വഴക്ക് പറഞ്ഞിരുന്നു. സിനിമയിലുളള ആരെക്കുറിച്ചും ഈ പി.ആര്‍ഒ നല്ല അഭിപ്രായം പറയാറില്ലെന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്. മുമ്പ് ചില സംവിധായകര്‍ക്ക് നിര്‍മാതാക്കളെ കണ്ടെത്തി കമ്മീഷന്‍ വാങ്ങുന്ന ഏര്‍പ്പാട് ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇത് പരസ്യമായതോടെ അപ്പണി നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha